കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവം 'ഗോര്‍ണിക്ക-2018' ന് ഇന്ന് തുടക്കം

  • Posted By: Desk
Subscribe to Oneindia Malayalam

വടകര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന ബി സോണ്‍ കലോത്സവം 'ഗോര്‍ണിക്ക-2018' ഇന്ന് മടപ്പള്ളി ഗവ.കോളജില്‍ തുടക്കമാവും. ഇന്നും നാളെയുമായി രചനാ മത്സരങ്ങളും, 7,8,9 തിയ്യതികളിലായി സ്‌റ്റേജ് മത്സരങ്ങളും നടക്കും.

bzonefestlogo

സ്‌റ്റേജ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് വൈകീട്ട് 5 വരെ തുടരും. 7 വേദികളിലായാണ് രചനാമത്സരങ്ങള്‍ നടക്കുക. സ്‌റ്റേജിന മത്സരങ്ങള്‍ ഗോസായിക്കുന്ന്,മാച്ചിനാരി, അറക്കല്‍, കാരക്കാട്, കുഞ്ഞിപ്പള്ളി, പുറങ്കര എന്നീ ആറു വേദികളിലായി നടക്കും. അന്തരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാമധേയത്തിലാണ് കലോത്സവ നഗരി ഒരുക്കിയിരിക്കുന്നത്. രചനാ മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പ്രശസ്ത കഥാകൃത്ത് വിആര്‍ സുധീഷ് ഉദ്ഘാടനം ചെയ്യും.


English summary
Calicut university b zone fest start today. Vadakara madapalli collegeis the host of the fest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്