കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, 18 പ്രതികൾ, എസ് വിജയൻ ഒന്നാം പ്രതി

Google Oneindia Malayalam News

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും അടക്കം 18 പേരെ പ്രതി ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങള്‍. എസ് വിജയന്‍ ഒന്നാം പ്രതിയും സിബി മാത്യൂസ് നാലാം പ്രതിയും ആര്‍ബി ശ്രീകുമാര്‍ കേസില്‍ ഏഴാം പ്രതിയുമാണ്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേരള പോലീസിലേയും ഐബിയിലേയും ഉദ്യോഗസ്ഥരടക്കമുളളവരാണ് സിബിഐയുടെ പ്രതിപ്പട്ടികയിലുളളത്. ഒന്നാം പ്രതി എസ് വിജയന്‍ പേട്ട എസ്‌ഐ ആയിരുന്നു. ആര്‍ബി ശ്രീകുമാര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു.

isro

Recommended Video

cmsvideo
'മകളെ പീഡിപ്പിക്കുമെന്ന് പറഞ്ഞു' ISRO ചാരക്കേസിന്റെ യാഥാർഥ്യം | Oneindia Malayalam

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

കെകെ ജോഷ്വയാണ് അഞ്ചാം പ്രതി. സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന വിആര്‍ രാജീവനും എസ്‌ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്തും സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച കുപ്രസിദ്ധമായ ചാരക്കേസില്‍ നമ്പി നാരായണനടക്കമുളളവരെ ഗൂഢാലോചനയിലൂടെ കുരുക്കിയെന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ അന്വേഷണം. ചാരക്കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ നിന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരം അദ്ദേഹത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കുകയുണ്ടായി.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
CBI files chargesheet with 18 accused in ISRO Spy Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X