നീലകുറുഞ്ഞി ഉദ്യാനപുനര്‍നിര്‍ണയം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് കുമ്മനം

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: നീലക്കുറുഞ്ഞി ഉദ്ധ്യാന പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഉദ്ധ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നത തല യോഗം വിളിക്കണമെന്ന കാര്യം ആവശ്യപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ കേരള സര്‍ക്കാരിന് അവിടെ എന്തെങ്കിലും ചെയ്യാനാകൂ എന്നാണ് നിയമം. നിയമം കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രി വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അളന്ന് തിട്ടപ്പെടുത്തിയത്. അതിരുകളെല്ലാം മാറ്റി പുനര്‍നിര്‍ണയിക്കാന്‍ ശ്രമം നടന്ന് വരുന്നുണ്ടെന്നും ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും കുമ്മനം പറഞ്ഞു.

kummanam

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുമെന്ന് തനിക്ക് ഉറപ്പ് നല്‍കിയതായി കുമ്മനം പറഞ്ഞു. യോഗത്തില്‍ വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാന സര്‍ക്കാരിന് സാധിക്കുകയുള്ളൂവെന്നും കുമ്മനം പറഞ്ഞു.

ഹാദിയ കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി, പുതിയ റിപ്പോര്‍ട്ടിലുള്ളത്... ഹാദിയ ദില്ലിയിലേക്ക്

കുറിഞ്ഞി വന്യ ജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കുമ്മനം പറഞ്ഞു. 2006 ല്‍ തന്നെ കുറിഞ്ഞി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടതാണന്നും കേന്ദ്ര മന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം കുമ്മനം പറഞ്ഞു.

English summary
central government interferes kurinji issue. bjp state president met central minister for environmet and forest harsh vardhan regarding the issue. central government will call higher level meeting regarding the issue.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്