കോഴി വ്യാപാരികളുടെ തന്നിഷ്ടം അനുവദിക്കില്ല!! കോഴി കടത്തിയാൽ ശക്തമായ നടപടി!!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: കോഴി വില 87 രൂപയായി നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ സമരം ചെയ്യുന്ന കോഴി വ്യാപാരികളെ ശക്തമായി തന്നെ സർക്കാർ നേരിടാനൊരുങ്ങുന്നു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ അന്യസംസ്ഥാനത്തേക്ക് കോഴി കടത്തിയിരുന്നു. ഇതിനെതിരെയാണ് തോമസ് ഐസക് രംഗത്തെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കോഴികളെ കടത്തിയാൽ നിയമപരമായി നേരിടുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

കോഴി മേഖലയിലെ വൻകിടക്കാരുടെ ചൂഷണത്തിൽ നിന്ന് ചെറുകിടക്കാർ പുറത്തു കടക്കണമെന്നും ഐസക് പറഞ്ഞു. ഇടത്തരം കോഴിക്കച്ചവടക്കാർ വൻകിടക്കാരുടെ ദല്ലാളുമാർ ആകരുതെന്നും ഐസക്. ചൊവ്വാഴ്ച 99ാം പിറന്നാൾ ആഘോഷിക്കുന്ന ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

issac

സർക്കാരിന്റെ നിർദേശം മാനിച്ച് ഒരു വിഭാഗം വ്യാപാരികൾ 87 രൂപയ്ക്ക് കോഴി വിൽക്കാൻ തയ്യാറായത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കടകൾ അടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം.

കഴിഞ്ഞ ദിവസം അർധരാത്രിയിൽ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റി. ഒട്ടേറെ ലോഡുകളാണ് രാത്രി അതിർത്തി കടന്നുപോയത്. തമിഴ്നാട്ടിലെ വൻകിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുത്തത്. തമിഴ്നാട്ടിൽ 110 രൂപയാണ് ഇറച്ചിക്കോഴി വില. 87 രൂപയ്ക്ക് കേരളത്തിൽ കോഴികളെ വിൽക്കാൻ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

English summary
chicken rate protest take action thomas isaac.
Please Wait while comments are loading...