സമൂഹമാധ്യമങ്ങളില്‍ 'കുട്ടികളെ തട്ടികൊണ്ടു പോകല്‍' ... വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടങ്ങും

  • Posted By: desk
Subscribe to Oneindia Malayalam

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ വിലസുനെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. പേജുകളിലൂടെ വ്യാജ വാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് വ്യാപകമാകുന്നുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള വ്യാജ പ്രചാരണങ്ങള്‍ കൂടിയിരുന്നു. ഇതോടെ ജനം പരിഭ്രാന്തിയിലായിരിക്കുകയാണ്.

പരിഭ്രാന്തിയിലായി അന്യസംസ്ഥാനക്കാര്‍

പരിഭ്രാന്തിയിലായി അന്യസംസ്ഥാനക്കാര്‍

വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ അന്യനാട്ടില്‍ നിന്നുള്ള സാധാരണ കൂലിപ്പണിക്കാരും ഭിക്ഷാടകരും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ വെച്ച് മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനെ ഒരു കൂട്ടം ജനങ്ങള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു.സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന തട്ടികൊണ്ട് പോകല്‍ കഥകളുടെ മറപിടിച്ചാണ് നിരപരാധിയായ വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. ജനങ്ങളുടേയും പോലീസിന്‍റേയും സമയോചിതമായ ഇടപെടലിലൂടെയാണ് അയാള്‍ രക്ഷപ്പെട്ടത്.

99 ശതമാനവും വ്യാജം

99 ശതമാനവും വ്യാജം

പഴയ ചില പേടിപ്പെടുത്തുന്ന ചിത്രങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കഥകളും സഹിതമാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ വഴി ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത്. പ്രചരിക്കുന്നതില്‍ 99 ശതമാനം വാര്‍ത്തകളും വ്യാജമാണെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കണ്ടെത്തിയാല്‍

കണ്ടെത്തിയാല്‍

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. സംശയത്തിന്‍റെ പേരില്‍ അതിക്രമത്തിന് മുതിരുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴയില്‍ മാത്രം

ആലപ്പുഴയില്‍ മാത്രം

ആലപ്പുഴയില്‍ മാത്രമാണ് കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നതായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കോഴിക്കോട് നടന്നത് കുട്ടിയുടെ കഴുത്തിലെ മാല മോഷ്ടിക്കാനുള്ള ശ്രമം മാത്രമാണെന്നും ഇതിനെ തട്ടിക്കൊണ്ടുപോകല്‍ സംഭവവുമായി ചേര്‍ത്ത് വാര്‍ത്ത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭയാനകമായ അവസ്ഥ ഇല്ല

ഭയാനകമായ അവസ്ഥ ഇല്ല

വ്യാജ വാര്‍ത്തകളില്‍ വരുന്നത് പോലെ ഭയാനകമായ അവസ്ഥ കേരളത്തില്‍ ഇല്ല. കഴിഞ്ഞ വര്‍ഷം 1774 കുട്ടികളെ കാണാതായതില്‍ 1725 പേരേയും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ അറസ്റ്റിലായ 199 പേരില്‍ 188 പേര്‍ കേരളീയരാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
children missing issue fake news

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്