പോലീസ് ആസ്ഥാനത്ത് പൊരിഞ്ഞ അടി!! വില്ലന്‍ സെന്‍കുമാറോ, തച്ചങ്കരിയോ ? പിണറായി ഇടപെടും....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്ക് ടിപി സെന്‍കുമാര്‍ മടങ്ങിയെത്തിയ ശേഷം കേരള പോലീസില്‍ ഒന്നിനു പിറകെ ഒന്നായി പ്രശ്‌നങ്ങളാണ്. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

കോടനാട് എസ്റ്റേറ്റിലെ കൊല....അന്നത്തെ അപകടത്തിനു കാരണം, പ്രതി അതു വെളിപ്പെടുത്തി!!

പാവപ്പെട്ടവന് താങ്ങായി മോദി സര്‍ക്കാര്‍..! ജിഎസ്ടി വിപ്ലവം.! ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലക്കുറവ്!!

കൊമ്പുകോര്‍ത്തു

സെന്‍കുമാറും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൊമ്പുകോര്‍ത്തതാണ് പുതിയ സംഭവം. വാക് തര്‍ക്കത്തില്‍ തുടങ്ങിയത് പിന്നീട് ഇരുവരും തമ്മിലുള്ള കൈയേറ്റത്തിന്റെ വക്കിലെത്തിയാണ് സൂചന. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരാതി നല്‍കി

താന്‍ നിരപരാധിയാണെന്നും സെന്‍കുമാറാണ് മോശമായി പെരുമാറിയതെന്നും ചൂണ്ടിക്കാട്ടി തച്ചങ്കരി ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് പരാതി നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് പിണറായി അറിഞ്ഞെന്നാണ് സൂചന.

സംഭവം നടന്നത്

മെയ് ഒമ്പതിനാണ് സംഭവം നടന്നത്. സെന്‍കുമാറിന്റെ മുറിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്നെ അറിയിക്കാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്ന് പറഞ്ഞ് തച്ചങ്കരിയെ മുറിയിലേക്ക് വിളിപ്പിച്ച് സെന്‍കുമാര്‍ ശകാരിക്കുകയായിരുന്നുവത്രേ.

ശബ്ദമുയര്‍ത്തി സംസാരിച്ചു

സെന്‍കുമാര്‍ ശബ്ദമുയര്‍ത്തിയാണ് തന്നോട് അന്നു സംസാരിച്ചതെന്ന് തച്ചങ്കരിയുടെ പരാതിയില്‍ പറയുന്നു. താനും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്നാണ് അപ്പോള്‍ മറുപടി നല്‍കിയതെന്നും തച്ചങ്കരി പറയുന്നു.
ചട്ടലംഘനം അനുവദിക്കില്ലെന്ന് സെന്‍കുമാറും ചട്ടലംഘനം നടത്തിയില്ലെന്ന് തച്ചങ്കരിയും വാദിച്ചു.

ശാന്തരാക്കി

വാക്കേറ്റത്തില്‍ തുടര്‍ന്ന പോര് പിന്നീട് കൈയാങ്കളിയുടെ വക്കിലെത്തിയതോടെ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കുകയായിരുന്നു.

യോഗം വിളിച്ചു

സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റ ശേഷം പോലീസ് ആസ്ഥതാനത്തെ ഉദ്യോഗസ്ഥരുടെ യോഗം അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായ തച്ചങ്കരി വിളിച്ചിരുന്നു. തന്റെ അറിവോടെ മാത്രമേ ഭരണപരമായ കാര്യങ്ങള്‍ തീരുമാനമെടുക്കാവൂയെന്നും തച്ചങ്കരി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതാണ് സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്.

 ഗ്രൂപ്പിലുമില്ല

ജീവനക്കാരെ ഉള്‍പ്പെടുത്തി തച്ചങ്കരി ഒരു വാട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ഗ്രൂപ്പില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതു സെന്‍കുമാറിനെ ചൊടിപ്പിച്ചിരുന്നു.

English summary
Clash between Senkumar and Tomin thachankary from office.
Please Wait while comments are loading...