കൊക്കെയ്ൻ കേസിലും ദിലീപിന് പങ്ക്?ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ,ഞെട്ടിത്തരിച്ച് സിനിമാലോകം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെ സിനിമാ രംഗത്ത് നിന്നും കൂടുതൽ ആരോപണങ്ങൾ. നടിയെ ആക്രമിച്ച സംഭവത്തിന് മുൻപ് മലയാള സിനിമാ ലോകത്ത് വൻ കോളിളക്കം സൃഷ്ടിച്ച കൊക്കെയ്ൻ കേസിലും ദിലീപിന് പങ്കുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.

ദിലീപ് ഒന്നരക്കോടി വിലയിട്ട ആ മൂന്നു മിനിറ്റ് വീഡിയോ!മെമ്മറി കാർഡ് ബന്ധുവിന്റെ വീട്ടിലെന്ന് സൂചന...

ദിലീപ് എന്ന 'ബിസിനസ് ഡോൺ';മഞ്ജുവിന്റെ പേരിൽ മഞ്ജുനാഥ,ഗ്രാൻഡ് പ്രൊഡക്ഷൻസ്,!ദേ പുട്ടും ഡി സിനിമാസും!

ദേ ഗോതമ്പുണ്ട! നടൻ ദിലീപ് റിമാൻഡിൽ, ഇനി ആലുവ സബ് ജയിലിലേക്ക്,ഭയപ്പെടാനില്ലെന്ന് ദിലീപ്...

കൊക്കെയ്ൻ കേസിൽ തന്നെ കരുവാക്കിയതിന് പിന്നിൽ ചിലരുണ്ടെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട യുവനടൻ ഷൈൻ ടോം ചാക്കോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊക്കെയ്ൻ കേസിൽ ദിലീപിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തുമെന്ന് മംഗളം ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊക്കെയ്ൻ കേസിന് പിന്നാലെ മലയാള സിനിമാ രംഗത്തെ ലഹരി മാഫിയകളെക്കുറിച്ചും ക്രിമിനൽ സംഘങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നടന്റെ വെളിപ്പെടുത്തൽ...

നടന്റെ വെളിപ്പെടുത്തൽ...

കൊക്കെയ്ൻ കേസിൽ പ്രതി ചേർക്കപ്പെട്ട യുവനടൻ ഷൈൻ ടോം ചാക്കോ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചില ആരോപണങ്ങൾ ഉന്നയിച്ചത്.

കേട്ടതല്ല, സത്യം...

കേട്ടതല്ല, സത്യം...

മാധ്യമങ്ങളിലൂടെ പുറത്തുവന്നതൊന്നുമല്ല അന്ന് സംഭവിച്ചതെന്ന് പറഞ്ഞ ഷൈൻ ടോം ചാക്കോ, കേസിന്റെ അവസാനം സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടിരുന്നു.

കരുവാക്കുകയായിരുന്നു...

കരുവാക്കുകയായിരുന്നു...

താനുമായി ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു, അതിനാൽ തന്നെ കുടുക്കിയതാണെന്ന് പറയാനാകില്ല. എന്നാൽ മറ്റു പലതും മറയ്ക്കാനായി തന്നെ ആരൊക്കെയോ ചേർന്ന് കരുവാക്കുകയായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞിരുന്നു.

സൂചനകൾ ലഭിച്ചിട്ടുണ്ട്...

സൂചനകൾ ലഭിച്ചിട്ടുണ്ട്...

ആരാണോ അതെല്ലാം ചെയ്തത് അവർക്ക് അതിന്റെ ഫലം കിട്ടിയിട്ടുണ്ട്. അവർ ആരെല്ലാമാണെന്ന് തനിക്ക് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫലം കിട്ടിയവർ അത് അനുഭവിക്കട്ടെ, കയ്യിലിരിപ്പിന്റെ ഫലം അവർ അനുഭവിക്കുന്നുവെന്നേയുള്ളു എന്നും ഷൈൻ വ്യക്തമാക്കിയിരുന്നു.

ദിലീപിലേക്ക്?

ദിലീപിലേക്ക്?

ഷൈൻ ടോം ചാക്കോയുടെ വിവാദ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കൊക്കെയ്ൻ കേസ് വീണ്ടും പൊടിതട്ടിയെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സംഭവവുമായി ദിലീപിന് ബന്ധമുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

സംശയമുനയിൽ...

സംശയമുനയിൽ...

കൊക്കെയ്ൻ കേസിൽ പ്രതി ചേർക്കപ്പെട്ട ഷൈൻ ടോം ചാക്കോ നടത്തിയ വെളിപ്പെടുത്തിലിൽ സംശയമുന ദിലീപിലേക്കാണ് നീളുന്നത്.

Dileep's breakfast in jail?
കൂടുതൽ വെളിപ്പെടുത്തലുകൾ...

കൂടുതൽ വെളിപ്പെടുത്തലുകൾ...

നടൻ ദിലീപിനെതിരെ സിനിമാരംഗത്തുള്ള കൂടുതൽപേർ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. സംവിധായകൻ രാജസേനൻ, തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് തുടങ്ങിയവർ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

English summary
cocaine case; media report about actor's comment.
Please Wait while comments are loading...