നടിക്ക് നേരെ ആക്രമണം: ദിലീപ് ചെയ്തത് ക്രിമിനല്‍ കുറ്റം..!! രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാം..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. സംഭവത്തില്‍ ഏറ്റവും അധികം ആരോപണങ്ങള്‍ നേരിട്ട നടന്‍ ദിലീപ് അമിത പ്രതിരോധവുമായി രംഗത്ത് വന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചത്. ദിലീപിനെതിരെ ആവശ്യമെങ്കില്‍ പരാതിപ്പെടുമെന്ന് നടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

നടി ആരെന്നും എന്തെന്നും എല്ലാവർക്കുമറിയാം...! ഇരയെന്നേ വിളിക്കാനാവൂ..?? പരിഹാസവുമായി ഇന്നസെന്റും..!

കള്ളവോട്ട് തെളിയിക്കാന്‍ സുരേന്ദ്രന്‍ കോടതി കയറിയത് കള്ളനോട്ട് ചിലവാക്കിയോ ?? ഞെട്ടിക്കുന്ന ആരോപണം !

ദിലീപിനെതിരെ പരാതി

ദിലീപിനെതിരെ പരാതി

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശം നടത്തിയ ദിലീപിനെതിരെ പൊതു പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ദിലീപ് നടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചുവെന്നാണ് പരാതി.

ക്രിമിനൽ കുറ്റം

ക്രിമിനൽ കുറ്റം

ദിലീപ് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് വര്‍ഷം വരെ തടവും പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ശിക്ഷയായി അനുഭവിക്കേണ്ട കുറ്റമാണെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര നടപടി വേണം

അടിയന്തര നടപടി വേണം

ദിലീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പായ്ച്ചിറ നവാസ് പരാതിയില്‍ ആവശ്യപ്പെടുന്നു. ആക്രമണത്തിന് ഇരയായ നടിയും പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടെന്നും ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് പറഞ്ഞത്.

നടിക്കെതിരെ ദിലീപ്

നടിക്കെതിരെ ദിലീപ്

സംവിധായകന്‍ ലാല്‍ ആണ് തന്നോടിക്കാര്യം പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ ദിലീപ് വെളിപ്പെടുത്തിയത്. ഗോവയിൽ വെച്ച് ഇരുവരേയും കണ്ടു എന്നൊക്കെ ചാനലിൽ ദിലീപ് പറയുകയുണ്ടായി. എന്നാല്‍ ലാല്‍ ദിലീപിന്റെ വാദം തള്ളി രംഗത്ത് എത്തി

നിഷേധിച്ച് ലാൽ

നിഷേധിച്ച് ലാൽ

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ലാല്‍ വ്യക്തമാക്കി.ദിലീപ് തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാവാണ് സാധ്യത എന്നും ലാല്‍ പറയുന്നു. നടിയേയും സുനിയേയും ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് താന്‍ കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും അവര്‍ പരിചയക്കാരാണ് എന്ന് പറഞ്ഞിട്ടില്ലെന്നും ലാല്‍ വ്യക്തത വരുത്തുന്നു.

താരം കുരുക്കിൽ

താരം കുരുക്കിൽ

ദിലീപിനെ തള്ളി ലാല്‍ രംഗത്ത് എത്തിയതോടെ നടന്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞ താരം ഇരുവരും തമ്മില്‍ ശത്രുത ഉണ്ടെന്ന പൊതു സംസാരത്തിന് വളം വെച്ചുകൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്.

സംഘടന രംഗത്ത്

സംഘടന രംഗത്ത്

നടന്റെ പ്രസ്താവനയ്‌ക്കെതിരെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിക്കഴിഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ഇത്തരത്തില്‍ അപമാനിക്കുന്നതില്‍ നിന്നും സിനിമാ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയിൽ ചർച്ച

അമ്മയിൽ ചർച്ച

അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം വലിയ ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. ദിലീപ് നടത്തിയ ഈ പരാമര്‍ശം തന്നെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നടി പോലീസിന് പരാതി നല്‍കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന.കഴിഞ്ഞ ദിവസം നടൻ സലീം കുമാറും നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയിരുന്നു.

English summary
Complaint filed against Dileep to DGP for his comments against actress.
Please Wait while comments are loading...