കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെമി കേഡറിന് കോൺഗ്രസിൽ സ്റ്റേ; പുനസംഘടന ത്രിശങ്കുവിൽ; തല്ല് തീർക്കാൻ ഫോർമുല; രാഹുൽ കോഴിക്കോടെത്തും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷനും എംപിയുമായ രാഹുൽഗാന്ധി നേരിട്ട് ഇടപെടുന്നു. നാളെ കോഴിക്കോട് എത്തുന്ന രാഹുൽ ഗാന്ധി കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചർച്ചകളിൽ പങ്കെടുക്കും. മുതിർന്ന നേതാക്കളായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ഫോർമുലക്ക് രാഹുൽ എത്തുന്നത്.

1

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ നേതാക്കളെ അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് ഇടപ്പെടുന്നത്. ഇതിൻ്റെ ഭാഗമായി രാഹുൽഗാന്ധി എം പി നാളെ കോഴിക്കോടെത്തി കെപിസിസി നേതൃത്വവുമായി ചർച്ച നടത്തും. എ ഐ ഗ്രൂപ്പുകളെ ഒറ്റക്കെട്ടായി കൊണ്ടുപോകുകയെന്ന ലക്ഷ്യമാണ് ഹൈക്കമാൻഡിനുള്ളത്.

ഗ്രുപ്പുകള്‍ക്ക് പിന്നാലെ സുധാകരനെ വട്ടംകറക്കി ഗ്രൂപ്പ് ഇതര നേതാക്കളും; ഹൈക്കമാന്‍ഡിനും അതൃപ്തിഗ്രുപ്പുകള്‍ക്ക് പിന്നാലെ സുധാകരനെ വട്ടംകറക്കി ഗ്രൂപ്പ് ഇതര നേതാക്കളും; ഹൈക്കമാന്‍ഡിനും അതൃപ്തി

2

പരസ്യമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ ഒപ്പംകൂട്ടി അവരെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് പ്രശ്നങ്ങൾ പരമാവധി പരിഹരിക്കാനാണ് നീക്കം. ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടനയ്ക്ക് പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

3

എന്നാൽ, രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവെച്ചതിന് പിന്നാലെ കഴിഞ്ഞദിവസം എഐസിസി അംഗത്വവും ഒഴിഞ്ഞിരുന്നു. പുതിയ നേതാക്കളുടെ ഏകാധിപത്യശൈലിയിലും തെറ്റായ പ്രവർത്തനരീതിയിലും കെപിസിസി നേതൃത്വത്തിനടക്കം മുതിർന്ന നേതാക്കളിൽ നിന്ന് പോലും വിമർശനങ്ങൾ കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് രാഹുൽ പ്രശ്നപരിഹാരത്തിന് നേരിട്ടിറങ്ങുന്നത്.

4

രാഷ്ട്രീയകാര്യ സമിതി നോക്കുകുത്തിയാക്കിയുള്ള പ്രവർത്തനങ്ങളാണ് പുതിയ നേതൃത്വത്തിൻ്റെ ഭാഗമായി നടക്കുന്നതെന്ന സുധീരൻ്റെ വിമർശനം കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സുധീരനെ കാണാനെത്തിയ പ്രതിപക്ഷ നേതാവിനോടും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടും അദ്ദേഹം രാജിയിൽ നിന്ന് വിട്ടുവീഴ്ചയ്ക്കില്ലന്ന് നിലപാടും എടുത്തിരുന്നു. ഹൈക്കമാൻഡ് ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണെന്നും തെറ്റായ ശൈലി തിരുത്തിയില്ലെങ്കിൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും സുധീരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

5

അതേസമയം, കെപിസിസി പുനസംഘടന പട്ടികയുമായി സെപ്റ്റംബർ 30 ന് ദില്ലിയിലേക്ക് പോകാൻ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തയ്യാറെടുത്തിരുന്നു. പക്ഷേ, പരസ്യമായി നേതൃത്വത്തിനുള്ളിൽ രൂപപ്പെടുന്ന 'അടിപിടി' അവസാനിക്കാത്ത പശ്ചാത്തലത്തിൽ ദില്ലി കൂടിക്കാഴ്ചയിൽ കാര്യമില്ലെന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിനുള്ളത്. പുതിയ നേതൃത്വം കൊണ്ടുവന്ന സെമി കേഡർ ശൈലിയെ വിമർശിച്ച് സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നതും ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്.

പുരാവസ്തു തട്ടിപ്പ്: സുധാകരൻ ജാഗ്രത കാണിച്ചില്ല ബെന്നി; പിന്തുണ പ്രഖ്യാപിച്ച് സതീശൻപുരാവസ്തു തട്ടിപ്പ്: സുധാകരൻ ജാഗ്രത കാണിച്ചില്ല ബെന്നി; പിന്തുണ പ്രഖ്യാപിച്ച് സതീശൻ

6

എന്നാൽ, കോൺഗ്രസ് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയായതിനാൽ സംഘടനാ ശൈലി പ്രകാരം വിമർശനങ്ങൾ ഉണ്ടാകുമ്പോൾ മുതിർന്ന നേതാക്കൾ പോലും പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്താറുണ്ട്. സെമി കേഡർ ശൈലിയിലേക്ക് മാറുമ്പോൾ സംഘടനാ നടപ്പു രീതിയിൽ തന്നെ ഒട്ടേറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പെട്ടെന്ന് പുതിയ അച്ചടക്കസമിതിയൊക്കെ പാർട്ടിയിൽ രൂപപ്പെടുത്തിയാൽ കോൺഗ്രസിന് അത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തലും പല നേതാക്കൾക്കുമുണ്ട്.

7

മെസി കേഡർ സംവിധാനം നടപ്പിലാക്കണമെന്നാണ് വിഡി സതീശനും കെ സുധാകരനും ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇതിന് തെളിവായി കെ സുധാകരനും വി ഡി സതീശനും പറയുന്നതാകട്ടെ ഡിസിസി അധ്യക്ഷൻമാരുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് ഒരു ജില്ലയിലും തമ്മിൽത്തല്ലും കലഹവും ഉണ്ടായില്ലെന്ന കാര്യമാണ്. ഇതിൽ തങ്ങൾ വിജയിച്ചിരിക്കുകയാണെന്ന അവകാശവാദവും അവർ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. പുതിയ അച്ചടക്ക രീതി പാർട്ടിയിൽ കൊണ്ടു വന്നതുകൊണ്ടാണ് കടുത്ത പ്രശ്നങ്ങൾ ഉണ്ടാകാത്തതെന്നാണ് കെപിസിസി നേതൃത്യം ഇതിന് ചൂണ്ടിക്കാണിക്കുന്ന മറുചോദ്യം.

8

അതേസമയം, മുതിർന്ന നേതാക്കളെ കേൾക്കാതെ ഒരു വിഭാഗം തമ്മിൽ കൂടിയാലോചന നടത്തി മാത്രം തീരുമാനങ്ങളെടുക്കുന്നതിനെയാണ് മുല്ലപ്പള്ളിയും വി എം സുധീരനും അടക്കമുള്ളവർ വിമർശിക്കുന്നത്. കോൺഗ്രസിൻ്റെ സെമി കേഡർ സംവിധാനം പാർട്ടിക്ക് തിരിച്ചടിയാകുമെന്നും എ ഐ ഗ്രൂപ്പുകളെ ഒന്നിച്ചു നിർത്തി ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.

സ്കൂൾ ബസ്സുകളുടെ ക്രമീകരണം; മന്ത്രിതല ചർച്ച വൈകിട്ട്; വിശദമായ മാർഗ്ഗരേഖ ഒക്ടോബർ നാലിന് മുൻപ്സ്കൂൾ ബസ്സുകളുടെ ക്രമീകരണം; മന്ത്രിതല ചർച്ച വൈകിട്ട്; വിശദമായ മാർഗ്ഗരേഖ ഒക്ടോബർ നാലിന് മുൻപ്

9

മറ്റൊന്ന്, ഉമ്മൻചാണ്ടിയെയും എ കെ ആൻ്റണിയെയും ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമ്പോൾ മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് പരിഗണിക്കാനാണ് സാധ്യതയെന്നുള്ളതാണ്. ഹൈക്കമാൻഡിലേക്ക് വരുന്ന ദേശീയ പദവിയിലേക്കുള്ള ഒഴിവുകളിലേക്കായിരിക്കും മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങിയവരെ പരിഗണിച്ചേക്കാമെന്ന അനൗദ്യോഗിക വിവരം പുറത്തുവരുന്നത്.

10

അനാരോഗ്യം പരിഗണിച്ചാണ് ഉമ്മൻചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായാണ് സൂചന. സെമികേഡർ സംവിധാനത്തിന് തത്ക്കാലം സ്റ്റേ ഏർപ്പെടുത്തി കോൺഗ്രസിലെ പ്രശ്നങ്ങൾ കലുഷിതമാകാതെ പരിഹരിക്കാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് നാളെ രാഹുലിൻ്റെ നേതൃത്വത്തിൽ വി ഡി സതീശനും കെ സുധാകരനും ചില മുതിർന്ന നേതാക്കളും കോഴിക്കോട്ടെ ചർച്ചകളിൽ പങ്കെടുക്കുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Congress national president and MP Rahul Gandhi is directly involved in resolving the dispute in the state Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X