മുജാഹിദ് ബാലുശേരി കോഴിക്കോട്ടെ ക്ഷേത്രത്തിൽ പ്രസംഗിക്കുന്നു... ആർഎസ്എസിലെ ഒരു വിഭാഗത്തിന് എതിർപ്പ്..

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ക്ഷേത്രങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയ മുസ്ലിം മതപ്രഭാഷകൻ മുജാഹിദ് ബാലുശേരി കോഴിക്കോട്ടെ ക്ഷേത്രത്തിൽ പ്രഭാഷണം നടത്തുന്നതിൽ ആർഎസ്എസിൽ അതൃപ്തി. കോഴിക്കോട് വെണ്ണക്കോട് എളേടത്ത് ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ നവീകരണ കലശത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അദ്ധ്യാത്മിക പ്രഭാഷണത്തിലാണ് മുജാഹിദ് ബാലുശേരി പങ്കെടുക്കുന്നത്.

അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

എന്നാൽ, ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വേശ്യാലയങ്ങൾക്ക് പണം നൽകുന്നതിന് തുല്യമാണെന്ന് പ്രസംഗിച്ച മുജാഹിദ് ബാലുശേരിയെ ക്ഷേത്ര പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ ആർഎസ്എസിലെ ഒരു വിഭാഗം എതിർപ്പറിയിച്ചു. വിവാദ പരാമർശം നടത്തിയ മുജാഹിദ് ബാലുശേരിയെ ക്ഷേത്രത്തിൽ പ്രസംഗിക്കാൻ അനുവദിക്കരുതെന്നാണ് ഇവരുടെ നിലപാട്.

പ്രഭാഷണം...

പ്രഭാഷണം...

കോഴിക്കോട് വെണ്ണക്കോട് എളേടത്ത് ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെയും പുന:പ്രതിഷ്ഠയുടെയും ഭാഗമായി സംഘടിപ്പിക്കുന്ന അദ്ധ്യാത്മിക പ്രഭാഷണത്തിലാണ് മുജാഹിദ് ബാലുശേരിയും പങ്കെടുക്കുന്നത്. ഫെബ്രുവരി 21 ബുധനാഴ്ചയാണ് പരിപാടി.

 സാംസ്കാരിക സമ്മേളനം...

സാംസ്കാരിക സമ്മേളനം...

കോഴിക്കോട് എംപി എംകെ രാഘവനാണ് ഫെബ്രുവരി 21ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ആർഎസ്എസ് നേതാവായ ഉമേഷ് തേവർകാവിലും ക്ഷേത്രത്തിൽ അദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നുണ്ട്. ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് ഉമേഷ് തേവർകാവിലിന്റെ പ്രസംഗം.

എതിർപ്പ്...

എതിർപ്പ്...

എന്നാൽ ക്ഷേത്രങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയ മുജാഹിദ് ബാലുശേരിയെ ക്ഷേത്രത്തിലെ പരിപാടിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചതിൽ ആർഎസ്എസിനുള്ളിലെ ഒരു വിഭാഗം എതിർപ്പറിയിച്ചു. മുജാഹിദ് ബാലുശേരി പ്രഭാഷണം നടത്തുകയാണെങ്കിൽ ഉമേഷ് തേവർകാവിൽ പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് ഇവരുടെ നിലപാട്.

ഭിന്നിപ്പ്...

ഭിന്നിപ്പ്...

അതിനിടെ മുജാഹിദ് ബാലുശേരി ക്ഷേത്രത്തിൽ പ്രസംഗിക്കാനെത്തുന്നതിൽ തെറ്റില്ലെന്നും ആർഎസ്എസിനുള്ളിൽ അഭിപ്രായമുണ്ട്. മുജാഹിദ് ബാലുശേരി പ്രസംഗിച്ച് പോകട്ടെയെന്നാണ് ഇവരുടെ നിലപാട്. ഇതോടെയാണ് ആർഎസ്എസിന്റെ പ്രാദേശിക ഘടകത്തിനുള്ളിൽ ഭിന്നിപ്പ് രൂക്ഷമായത്.

സമരം നടക്കുന്ന സ്ഥലം...

സമരം നടക്കുന്ന സ്ഥലം...

നെൽവയൽ നികത്തി പള്ളി പണിയുന്നതിനെതിരെ ആർഎസ്എസ് നേതൃത്വത്തിൽ സമരം നടക്കുന്ന പ്രദേശമാണ് വെണ്ണക്കോട്. ഇവിടെയാണ് ക്ഷേത്രങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയ മുജാഹിദ് ബാലുശേരി പ്രസംഗിക്കാനെത്തുന്നത്.

 അന്നത്തെ പ്രസംഗം...

അന്നത്തെ പ്രസംഗം...

കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് മുജാഹിദ് ബാലുശേരി ക്ഷേത്രങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വേശ്യാലയങ്ങൾക്ക് പണം നൽകുന്നതിന് തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 രൂക്ഷ വിമർശനം...

രൂക്ഷ വിമർശനം...

ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് ദൈവ നിഷിദ്ധമാണെന്നും, അവർ നരകത്തിൽ പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുജാഹിദ് ബാലുശേരിയുടെ പ്രസംഗം പിന്നീട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വൻ വിവാദമാകുകയും ചെയ്തു.

നിരവധി വേദികൾ...

നിരവധി വേദികൾ...

മുജാഹിദ് വിഭാഗത്തിലെ അറിയപ്പെടുന്ന മതപ്രഭാഷകനായ മുജാഹിദ് ബാലുശേരി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ പ്രഭാഷണം നടത്തിയ പണ്ഡിതനാണ്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഇതിനുമുൻപും അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്.

അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

English summary
controversy about mujahid balussery's speech which will held in a temple.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്