സൈമണ്‍ മാഷ് എന്തുപിഴച്ചു, മതംമാറിയതോ? മൃതദേഹത്തോട് പാടില്ല ഈ ക്രൂരത!!

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: മതംമാറിയതാണോ സൈമണ്‍ മാഷ് ചെയ്ത തെറ്റ്. വാര്‍ധക്യത്തില്‍ ഇഹലോകം വെടിഞ്ഞ ആ മനുഷ്യന്റെ മൃതദേഹത്തോട് സമൂഹം ചെയ്യുന്നത് ക്രൂരമാണ്. മൃതദേഹത്തിന്റെ കാര്യത്തില്‍ പിടിവാശിയുമായി ബന്ധുക്കളും മറുഭാഗത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും തമ്പടിച്ചതോടെയാണ് വിവാദമായത്.

മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാതെ വിഷയം നിയമക്കുരുക്കുകളിലേക്ക് നീങ്ങിയിരിക്കുന്നു. ആഴ്ചകള്‍ പിന്നിട്ടിട്ടും ആ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാത്തത് ക്രൂരമാമെന്ന് സൈമണ്‍ മാഷുടെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ...

ഇസ്ലാം സ്വീകരിച്ചു

ഇസ്ലാം സ്വീകരിച്ചു

ക്രൈസ്തവനായിരുന്ന സൈമണ്‍ മാഷ് 2000 ഓഗസ്റ്റിലാണ് ഇസ്ലാം മത വിശ്വാസിയായത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്‌കൂളില്‍ അധ്യാപകനായിരുന്നു ഏറെകാലം. കോണത്തുകുന്ന് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകനായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്.

താരതമ്യ പഠനം

താരതമ്യ പഠനം

മുസ്ലിമായ ശേഷം ഇസ്ലാമിക പ്രചാരണങ്ങളില്‍ മുഴുകിയിരുന്നു സൈമണ്‍ മാഷ്. ഇസ്ലാമിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും താരതമ്യം ചെയ്ത് ഇദ്ദേഹം പഠനഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന അദ്ദേഹം ഏറെ നാളായി കിടപ്പിലായിരുന്നു.

മൃതദേഹം കൈമാറി

മൃതദേഹം കൈമാറി

കൊടുങ്ങല്ലൂര്‍ ഗൗരിശങ്കര്‍ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ മാസം 27നാണ് എടവിലങ്ങ് കാര ഇലഞ്ഞിക്കല്‍ ഇസി സൈമണ്‍ എന്ന മുഹമ്മദ് (86) മരിച്ചത്. എന്നാല്‍ ബന്ധുക്കള്‍ മൃതദേഹം ഇസ്ലാമിക വിശ്വാസ പ്രകാരം സംസ്‌കരിക്കാതെ മെഡിക്കല്‍ കോളേജിന് കൈമാറിയതോടെയാണ് വിവാദം ഉടലെടുത്തത്.

ബന്ധുക്കള്‍ പറയുന്നത്

ബന്ധുക്കള്‍ പറയുന്നത്

ബന്ധുക്കള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ അവരുടേതായ ന്യായീകരണമുണ്ട്. സൈമണ്‍ മാഷുടെ അന്ത്യാഭിലാഷമനുസരിച്ചാണ് തങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറിയതെന്നാണ് അവര്‍ പറയുന്നത്. മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

സുഹൃത്തുക്കള്‍ പറയുന്നത്

സുഹൃത്തുക്കള്‍ പറയുന്നത്

എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് സൈമണ്‍ മാഷുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ നാട്ടുകാര്‍ പറയുന്നു. മുസ്ലിമായിരുന്ന അദ്ദേഹത്തെ ഇസ്ലാമിക വിശ്വാസ പ്രകാരം സംസ്‌കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മാഷുടെ വിരലടയാളം

മാഷുടെ വിരലടയാളം

മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് ബന്ധുക്കള്‍ പറയുന്നത് ദുഷ്ടലാക്കോടെയാണെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. വ്യാജ കത്തുണ്ടാക്കി മാഷുടെ വിരലടയാളം പതിച്ച് മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൈമാറാനുള്ള ഏര്‍പ്പാട് ബോധപൂര്‍വം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.

നിയമക്കുരുക്കുകളിലേക്ക്

നിയമക്കുരുക്കുകളിലേക്ക്

ഇതോടെ തര്‍ക്കം രൂക്ഷമായി. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയ നടപടിക്കെതിരേ ആര്‍ഡിഒയ്ക്ക് പരാതി ലഭിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സമീപ പ്രദേശത്തുകാരായ ഷെമീര്‍, പിഎം അന്‍സില്‍, പിഎം സലീം എന്നിവരാണ് പരാതി നല്‍കിയത്.

ഓഡിയോ സന്ദേശം

ഓഡിയോ സന്ദേശം

തന്റെ മൃതദേഹം ഇസ്ലാമിക വിശ്വാസ പ്രകാരം സംസ്‌കരിക്കണമെന്ന് സൈമണ്‍ മാഷ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇവര്‍ പറയുന്നു. സൈമണ്‍ മാഷ് ആഗ്രഹം തുറന്നുപറയുന്ന ഓഡിയോ സന്ദേശമുണ്ടെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്ന സുഹൃത്തുക്കളോടാണ് എങ്ങനെ സംസ്‌കരിക്കണമെന്ന് സൈമണ്‍ മാഷ് പറഞ്ഞിരുന്നതത്രെ.

അധികൃതരുടെ തീരുമാനം

അധികൃതരുടെ തീരുമാനം

സൈമണ്‍ മാഷ് കാതിയാളം മഹല്ല് ജമാഅത്ത് പള്ളിയിലെ അംഗമായിരുന്നുവെന്ന് ആര്‍ഡിഒക്ക് പരാതി നല്‍കിയവര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ രണ്ട് പക്ഷം ഉയര്‍ന്നതോടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

കോടതി തീരുമാനം നിര്‍ണായകം

കോടതി തീരുമാനം നിര്‍ണായകം

വിഷയം കോടതിയിലുമെത്തിയിട്ടുണ്ട്. കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മരണം സംഭവിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാനാകാത്ത സാഹചര്യമാണുള്ളത്. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

മോദി ഉറങ്ങിയത് കുവൈത്ത് അമീറിന്റെ മുറിയില്‍; നിര്‍ദേശിച്ച മാറ്റങ്ങള്‍!! യുഎഇയില്‍ മോദിയുടെ താമസം...

English summary
Simon Mash Last Rituals row: Court Seeks Report to Collector

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്