സിപിഐ കൂടെ നിന്ന് കുഴി തോണ്ടുന്നു!! പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക്!!

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: സിപിഎം സിപിഐ തര്‍ക്കം തുടരുന്നതിനിടെ തൃശൂരില്‍ സിപിഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോകുന്നു. പാറളം ചേനത്താണ് സിപിഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോകാന്‍ കാരണം.

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ ലോക്കല്‍ സെക്രട്ടറിയും അമ്മാടം സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റുമായ പിപി മനോജ്, പാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും എഐടിയുസി നേതാവുമായ ടികെ മാധവന്‍, പാറളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ രജനി ഹരിഹരന്‍, തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോയത്.

cpi

സിപിഐ പ്രവര്‍ത്തകരെ കൂടാതെ ചേനം ജനപക്ഷ മുന്നണി നേതാക്കളും സിപിഎമ്മിലേക്കെത്തി. പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ചു. കൂടെ നിന്ന് കുഴിതോണ്ടുന്നവരെന്നായിരുന്നു കെ രാധാകൃഷ്ണന്റെ പരിഹാസം

ഒന്നിച്ച് മുന്നേറാന്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രജനി ഹരിഹരന് സിപിഐ സീറ്റ് നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. രജനി സ്വതന്ത്രയായി മത്സരിച്ച് ജയിക്കുകയും ചെയ്തു. സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ചേനത്ത് നടന്നു.

English summary
cpi workers join cpm in thrissur.
Please Wait while comments are loading...