ആർഎംപിഐ പ്രവർത്തകർക്കെതിരെ ഒ‍ഞ്ചിയത്ത് ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

  • Posted By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: ഒഞ്ചിയത്ത് ആർഎംപിഐ പ്രവർത്തകർക്ക് നേരെ വീണ്ടും സിപിഎം ആക്രമണം. ആര്‍എംപിഐ പ്രവര്‍ത്തകരായ രജീഷ്, സിജേഷ് എന്നിവരെ ഇരുമ്പുപൈപ്പും വടിയുമായി ആക്രമിച്ചെന്ന് ആരോപണം. ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഒഞ്ചിയം കുന്നുമ്മല്‍ക്കരയിലാണ് സംഭവം. ചിട്ടിയുമായി ബന്ധപ്പെട്ട് ഒഞ്ചിയം ബാങ്കിനുസമീപം പോയി തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം നടന്നത്.

ഇരുമ്പുപൈപ്പും മറ്റു മാരകായുധങ്ങളുമായി സിപിഐഎം പ്രവര്‍ത്തകര്‍ തങ്ങളെ കാത്തിരിക്കുകയായിരുന്നെന്നും ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയതെന്നും രജീഷ് പറഞ്ഞു. സ്വരൂപ് മോഹന്‍, അശ്വിന്‍, വിഷ്ണു, ഷെബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന ഏഴു സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ രജീഷ് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

Crime

ഒഞ്ചിയത്ത് നേരത്തെയും ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമങ്ങളുണ്ടായിരുന്നു. ഏപ്രിലില്‍ ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചു മടങ്ങവെ രണ്ട് ആര്‍എംപിഐ പ്രവര്‍ത്തരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. 12 വര്‍ഷമായി ഗള്‍ഫിലായിരുന്ന രജീഷ് അടുത്താണ് നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ആരംഭിച്ചത്. കാലിനും കൈക്കും തലക്കും പരിക്കേറ്റ രജീഷിനെ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
CPM attack against RMPI members in Onchiyam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്