• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'പത്തനംതിട്ടക്കാരോട് മറുപടി പറയൂ സുരേന്ദ്രാ.. ആരെയാണ് നിങ്ങൾ ഇനിയും മണ്ടന്മാരാക്കുന്നത്‌?'

  • By

പത്തനംതിട്ട: ശബരിമലയിലെ ആചര സംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടന്നുകൊണ്ടുള്ള നിയമനിര്‍മാണം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സഭയില്‍ അറിയിച്ചിരുന്നു. ലോക്സഭയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ ചോദ്യത്തിന് മറുപടി നല്‍കവെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്

ഇതോടെ വിഷയത്തിലെ കേന്ദ്രത്തിന്‍റെ ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായി. എന്നാല്‍ പുനപരിശോധനാ വിധി കാത്തിരിക്കുകയാണ് എന്ന് മാത്രമാണ് ഇതിനര്‍ത്ഥമെന്ന് വ്യക്തമാക്കി കേന്ദ്ര നിലപാടിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. എന്നാല്‍ സുരേന്ദ്രന്‍റെ വാദത്തെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ചോദ്യം

ചോദ്യം

ശ്രീ.കെ.സുരേന്ദ്രൻ,ഇന്നലെ പാർലമെന്റിൽ ശബരിമലയെ സംബന്ധിച്ച്‌ ശ്രീ.ശശി തരൂർ എം.പി ഉന്നയിച്ച ചോദ്യത്തിന്റെയും,കേന്ദ്ര നിയമവകുപ്പ്‌ മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ്‌ നൽകിയ മറുപടിയുടെയും മലയാള പരിഭാഷ താഴെ പറയും പ്രകാരമാണ്.ചോദ്യം: a)എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക്‌ ശബരിമല ക്ഷേത്ര പ്രവേശനം നൽകണം എന്ന് ആവശ്യപ്പെട്ട്‌ സുപ്രീകോടതിയിൽ ഇന്ത്യൻ യംഗ്‌ ലോയേഴ്സ്‌ അസോസിയേഷൻ നൽകിയ റിട്ട്‌ ഹർജ്ജി പ്രകാരമുള്ള വിധിയെ മറികടക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിയുടെയോ,നിയമ നിർമ്മാണത്തിന്റെയോ കരട്‌ രൂപം കേന്ദ്ര സർക്കാർ തയ്യാറാക്കുന്നുണ്ടോ?

b)ഉണ്ടെങ്കിൽ,വിശദീകരിക്കാമോ?

c)ഇല്ലെങ്കിൽ,എന്ത്‌ കൊണ്ട്‌? ഉത്തരം:വിഷയം ബഹു.സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

 കള്ളക്കളി

കള്ളക്കളി

ഈ ചോദ്യത്തെയും ഉത്തരത്തെയും സംബന്ധിച്ചുള്ള താങ്കളുടെ ഫേസ്‌ബുക്ക്‌ പേജിലെ വ്യാഖ്യാനം കണ്ടു.ചോദ്യത്തിൽ വ്യക്തമായി ഉന്നയിച്ചിരിക്കുന്നത്‌,നിയമ നിർമ്മാണമോ,ഭരണഘടനാ ഭേദഗതിയോ ഉദ്ദേശിക്കുന്നുണ്ടോ എന്ന് തന്നെയാണ്.ഉണ്ട്‌,അല്ലെങ്കിൽ,ഇന്ന കാരണം കൊണ്ട്‌ ഇല്ല എന്ന് വ്യക്തമാക്കാമോ എന്നാണ് ചോദ്യത്തിന്റെ ഉള്ളടക്കം.അല്ലാതെ,സർക്കാർ പുന:പരിശോധനാ വിധിക്ക്‌ കാത്തിരിക്കുന്നോ എന്നതല്ല നിലവിലെ വിഷയം.നിങ്ങൾ ഇപ്പോൾ എന്ത്‌ ചെയ്തു?അതിനേ ഇവിടെ പ്രസക്തിയുള്ളൂ.ബി.ജെ.പി,ശബരിമല വിഷയത്തിൽ തുടരുന്ന കള്ളക്കളി തന്നെയേ മന്ത്രി നൽകിയ മറുപടിയിലും കാണാനുള്ളൂ.

 ഇപ്പോള്‍ ബാധ്യയില്ലേ

ഇപ്പോള്‍ ബാധ്യയില്ലേ

എന്തേ,കേരളത്തിൽ കലാപം നടത്തി ഉടൻ നിയമനിർമ്മാണം ആവശ്യപ്പെട്ട്‌ നിങ്ങൾ വാശി പിടിച്ചത്‌ പോലെ,സ്വന്തം കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച്‌ ഇതിനകം നിയമനിർമ്മാണം സാധ്യമായിരുന്നില്ലേ?ആദ്യ ദിനം തന്നെ,നിയമനിർമ്മാണം നടത്തി അത്‌ പാസാക്കി എടുക്കുവാനുള്ള അംഗബലം നിങ്ങൾക്ക്‌ ആവോളമുണ്ടല്ലോ.അതോ,ഇനി അടുത്ത തിരഞ്ഞെടുപ്പ്‌ കാലത്ത്‌ സംസ്ഥാന സർക്കാരിനെതിരെ ഇനിയും ഈ വിഷയം ഉയർത്തുകയാണോ ലക്ഷ്യം?വിശ്വാസികളോട്‌ നിങ്ങൾക്ക്‌ ഇപ്പോൾ ബാധ്യതയില്ലേ?വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തെയും നിങ്ങൾ സമീപിച്ചിരുന്നോ?അവർ നൽകിയ മറുപടി എന്ത്‌?ഇതൊക്കെ കേരളത്തിലെ ജനങ്ങൾ അറിയേണ്ടേ?

 പ്രചരണം നടത്തിയ ആള്‍

പ്രചരണം നടത്തിയ ആള്‍

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ,നിലവിൽ മറ്റ്‌ നടപടികൾക്ക്‌ സാധ്യമല്ല എന്ന ബി.ജെ.പി നേതൃത്വം നൽകുന്ന നിങ്ങളുടെ സ്വന്തം കേന്ദ്ര സർക്കാർ ഇന്നലെ പറഞ്ഞ നിലപാട്‌ തന്നെയാണ് കേരള സർക്കാരും മുൻപ്‌ ശബരിമല വിഷയത്തിൽ സ്വീകരിച്ചത്‌. പത്തനംതിട്ടയിൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ,"ഇത്തവണ ബി.ജെ.പി കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയാൽ ഉടൻ തന്നെ, ശബരിമല വിധിക്കെതിരെ ഞങ്ങൾ നിയമനിർമ്മാണം നടത്തും,ഓർഡിനൻസ്‌ പുറപ്പെടുവിക്കും,എന്നാൽ കേരള സർക്കാർ അതിനൊന്നും തയ്യാറല്ല."-എന്നിങ്ങനെയുള്ള പ്രചരണങ്ങൾ നടത്തി മത്സരിച്ച താങ്കൾക്ക്‌ ഈ വിഷയത്തിൽ ജില്ലയിലെ ജനങ്ങളോട്‌ മറുപടി പറയേണ്ട ധാർമ്മിക ഉത്തരവാദിത്വമുണ്ട്‌.കാരണം,ഇന്നലെ പാർലമെന്റിൽ കേന്ദ്രസർക്കാർ അംഗീകരിച്ച അതേ നിയമപ്രശ്നം മറച്ച്‌ വച്ച്‌,സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി വിധി ആയുധമാക്കി പ്രചരണം നടത്തിയ ആളാണ് നിങ്ങൾ.

 അറിഞ്ഞില്ല എന്നുണ്ടോ?

അറിഞ്ഞില്ല എന്നുണ്ടോ?

ബി.ജെ.പി അഖിലേന്ത്യാ വ്യക്താവും,വർക്കിംഗ്‌ പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം സാധ്യമല്ല എന്ന് വ്യക്തമാക്കിയ വിവരം താങ്കൾ അറിഞ്ഞില്ല എന്നുണ്ടോ? ആരെയാണ് നിങ്ങൾ ഇനിയും മണ്ടന്മാരാക്കുന്നത്‌?ഇപ്പോൾ കേന്ദ്ര സർക്കാരിന് മറികടക്കാനാവാത്ത വിധി,അന്ന് സംസ്ഥാന സർക്കാർ മറികടക്കണം എന്ന് ആവശ്യപ്പെട്ട്‌ പത്തനംതിട്ട ജില്ലയെ കലാപഭൂമി ആക്കുവാൻ നേതൃത്വം നൽകിയ ആളാണ് ശ്രീ.സുരേന്ദ്രൻ.ഈ വിഷയത്തിൽ,പത്തനംതിട്ടയിലെ ജനങ്ങൾക്ക്‌ മുൻപിൽ ഒരു പരസ്യ സംവാദത്തിന് താങ്കളും താങ്കളുടെ പാർട്ടിയും തയ്യാറാണോ?വെറുതെ ഫേസ്‌ബുക്കിൽ പറഞ്ഞാൽ പോരാ..

പത്ത്‌ ആളുകളുടെ മുന്നിൽ ഈ വിഷയം നമ്മൾക്ക്‌ പരസ്യമായി തന്നെ ചർച്ച ചെയ്യാം..

 മറുപടി പറയു സുരേന്ദ്രാ

മറുപടി പറയു സുരേന്ദ്രാ

സംസ്ഥാന സർക്കാരിനെതിരെ മുൻപ്‌ താങ്കൾ ഉയർത്തിയ ഒരു ചോദ്യം ഒരിക്കൽ കൂടി താങ്കളെ ഓർമ്മിപ്പിക്കുന്നു.."സുപ്രീം കോടതി വിധി എന്താ ഇരുമ്പ്‌ ഉലക്കയാണോ?" അതെ,അത്‌ തന്നെയാണ് നിങ്ങളോടും ഇപ്പോൾ ചോദിക്കുവാനുള്ളത്‌..

"നിങ്ങളുടെ സ്വന്തം കേന്ദ്രത്തിന് സുപ്രീം കോടതിയുടെ ശബരിമല വിധി,ഇത്ര പെട്ടെന്ന് ഇരുമ്പ്‌ ഉലക്കയായോ..?????????"പത്തനംതിട്ടയിലെ ജനങ്ങളോട്‌ മറുപടി പറയൂ ശ്രീ.കെ.സുരേന്ദ്രാ...-കെ.പി.ഉദയഭാനു, സെക്രട്ടറി,സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റി

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്‍റണിയുടെ പേരും സജീവം

English summary
CPM Pathanamthitta dist secretory KP Udhayabanu's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more