കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസില്‍ നിന്നുള്ള മോചനമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് വൃന്ദ കാരാട്ട്

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടെത്തി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ ബിജെപി സര്‍ക്കാര്‍ കാണിച്ച നിലപാടിനെ വിമര്‍ശിച്ചു കൊണ്ടാണ് വൃന്ദ പ്രതികരിച്ചത്. കനയ്യ കുമാറിന്റെ അമ്മ അങ്കണവാടിയിലെ ജോലിക്കാരിയാണ്. കനയ്യയുടെ പിതാവ് ഒരു കര്‍ഷകനാണ്.

കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കുടുംബത്തെ തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വൃന്ദ ആരോപിക്കുന്നു. കനയ്യ കുമാറിന്റെ കുടുംബം സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നും വൃന്ദ പറഞ്ഞു. രോഹിത് വെമുലയും അത്തരമൊരു സാഹചര്യത്തില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയാണ്.

vrinda-karat

പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും വൃന്ദ വ്യക്തമാക്കി. ഇവരെല്ലാം ആസാദി എന്ന മുദ്രാവാക്യം മുഴക്കിയതാണ് രാജ്യദ്രോഹക്കുറ്റമായത്. എന്നാല്‍, താനും ആസാദി മുദ്രാവാക്യം ഏറ്റുവിളിക്കുന്നുവെന്നും വൃന്ദ പറഞ്ഞു.

ആര്‍എസ്എസില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യ തേടുന്നതെന്നും വൃന്ദ പറയുകയുണ്ടായി. വര്‍ഗീയതയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയ്ക്ക് ആവശ്യം. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റ കേസ് കെട്ടിച്ചമച്ചതാണെന്നും വൃന്ദ വ്യക്തമാക്കി.

English summary
CPM polit bureau member Brinda karat support jnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X