വി എസിനെ വെറുതെ വിടരുതെന്ന്...നടപടി വേണം, ആവശ്യമുന്നയിച്ചത് ഇവര്‍?

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരേ കടുത്ത നടപടി എടുക്കണമെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച വിഎസിനെതിരേ നടപടി വേണമെന്ന് എം വി ജയരാജന്‍, പി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് ആവശ്യപ്പെട്ടത്.

vs

സംസ്ഥാന സമിതി യോഗത്തില്‍ അച്ചക്കലംഘന വിഷയത്തില്‍ വിഎസിനെതിരേ കേന്ദ്ര കമ്മിറ്റി സ്വീകരിച്ച തീരുമാനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള റിപോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര കമ്മിറ്റി എടുത്ത തീരുമാനം അംഗീകരിക്കുന്നതായി എം വി ജയരാജന്‍, പി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ വ്യക്തമാക്കി.

vs

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് ഇറങ്ങിപ്പോയതിനെതിരേയാണ് മുതിര്‍ന്ന നേതാക്കള്‍ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അച്ചടക്കലംഘനം നടത്തിയ വിഎസിനെ കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്ത് വിടുകയായിരുന്നു.

English summary
Some leaders want strong action against VS Achuthanadan. P Jayarajan, M V Jayarajan, Koliyakkode Krishnan nair were opposed against vs in state committe.
Please Wait while comments are loading...