കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് കോടിയേരിയുടെ ജാഗ്രതാ നിര്‍ദേശം!! പണികിട്ടുമെന്ന് സിപിഎമ്മിന് ഭയം?

അതാതു വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ഏത് പ്രശ്‌നവും അതാത് സമയത്തു തന്നെ കൈകാര്യം ചെയ്യാനും അക്കാര്യത്തില്‍ വ്യക്തത വരുത്താനും മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: അധികാരത്തിലേറിയതിനു പിന്നാലെ രണ്ടാമത്തെ മന്ത്രിക്കും രാജി വയ്‌ക്കേണ്ടി വന്നത് എല്‍ഡിഎഫിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ മന്ത്രിമാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകായാണ് സിപിഎം സംസ്ഥാന കമ്മിറ്റി. അതാതു വകുപ്പുകളുടെ കാര്യത്തില്‍ മന്ത്രിമാര്‍ക്ക് ജാഗ്രത വേണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം.

പാര്‍ട്ടിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാകമ്മിറ്റികളെ അറിയിക്കുന്ന കാര്യത്തിലും പേഴ്‌സനല്‍ സ്റ്റാഫുകളെ നിരീക്ഷിക്കുന്ന കാര്യത്തിലും മന്ത്രിമാര്‍ വീഴ്ച വരുത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യതമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റിയിലാണ് നിര്‍ദേശം.

 വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

മന്ത്രിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതാതു വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ഏത് പ്രശ്‌നവും അതാത് സമയത്തു തന്നെ കൈകാര്യം ചെയ്യാനും അക്കാര്യത്തില്‍ വ്യക്തത വരുത്താനും മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും നിര്‍ദേശം ഉണ്ട്.

 ജില്ലാകമ്മറ്റികളെ അറിയിക്കണം

ജില്ലാകമ്മറ്റികളെ അറിയിക്കണം

സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്ത രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കോടിയേരി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാ കമ്മിറ്റികളെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടാകരുതെന്നും നിര്‍ദേശിക്കുന്നു.

 മാറ്റങ്ങള്‍ വരുത്തണം

മാറ്റങ്ങള്‍ വരുത്തണം

പേഴ്‌സണല്‍ സ്റ്റാഫുകളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ യോഗങ്ങള്‍ സമയ ബന്ധിതമായി വിളിച്ചു ചേര്‍ത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റണമെങ്കില്‍ അതും ചെയ്യാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

 പഴയ സമ്പ്രദായങ്ങളില്‍ മാറ്റം

പഴയ സമ്പ്രദായങ്ങളില്‍ മാറ്റം

മന്ത്രിമാര്‍ കഴിയുന്നത്ര തലസ്ഥാനത്ത് ഉണ്ടാകണമെന്നാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. സെക്രട്ടറിയേറ്റിലെ പഴയ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തണം എന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഫയല്‍ നീക്കം വേഗത്തിലാക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ക്ക് വിദഗ്ധരുടെ അഭിപ്രായം തേടണം. വവിധ വകുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കി ചെയ്യേണ്ട കാര്യങ്ങളടക്കം സംസ്ഥാന കമ്മിറ്റിയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

English summary
cpm state committee's directions to ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X