• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്കൂളുകൾ തുറക്കുന്നതിൽ വിശദമായ മാർഗ്ഗരേഖ ഒക്ടോബർ നാലിന് മുൻപ്; പ്രധാന യോഗങ്ങൾ നാളെ മുതൽ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബർ നാലിന് മുമ്പ് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാർ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ചർച്ച നടത്തും. സ്കൂൾ ബസ്സില്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. സ്കൂളുകളിലെത്താൻ വിദ്യാർത്ഥികൾക്ക് വാഹനമൊരുക്കാൻ ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.

ആശങ്ക ഒഴിയുന്നില്ല; ഫിറ്റ്നെസ്സ്, നികുതി, ഇൻഷുറൻസ്; താങ്ങാനാവാതെ സ്കൂൾ ബസ്സുകൾആശങ്ക ഒഴിയുന്നില്ല; ഫിറ്റ്നെസ്സ്, നികുതി, ഇൻഷുറൻസ്; താങ്ങാനാവാതെ സ്കൂൾ ബസ്സുകൾ

1

വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള യാത്ര, ക്ലാസ് മുറികളിലെ ഇരിപ്പിട സജ്ജീകരണം, അധ്യാപകരുടെയും അനധ്യാപകരുടെയും വാക്സിനേഷൻ ശുചിമുറികളുടെ ക്രമീകരണം തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഒക്ടോബർ നാലിന് മുൻപ് സർക്കാർ മാർഗരേഖ പുറത്തിറക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം, സീറോസർവൈലൻസ് സർവ്വേയുടെ ഫലം എന്നിവ തുടർ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ചവരെ ക്ലാസുകൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.

2

കുട്ടികൾ സ്കൂളിൽ വച്ച് ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധരും മുന്നോട്ടുവയ്ക്കുന്നത്. ഇത് ഒരുപക്ഷേ, രോഗവ്യാപനത്തിന് എന്തെങ്കിലും സ്ഥിതിയുണ്ടാക്കുമോയെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. അതിനാൽ സ്കൂളുകളിൽ ക്ലാസുകൾ ഉച്ചവരെ മതിയെന്നും അതിനുശേഷം ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രിതലത്തിൽ ചർച്ച നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമതീരുമാനമെടുക്കുക.

3

സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പകരം കുട്ടികൾക്ക് അലവൻസ് നൽകും. കഴിവതും വീടുകളിൽ നിന്ന് തന്നെ കുടിവെള്ളം കൊണ്ടുവരാനുള്ള താല്പര്യം കുട്ടികൾ കാണിക്കണം. ക്ലാസുമുറികൾ എന്നും ശുചീകരിക്കുകയും, ഓരോ ക്ലാസ് മുറികളുടെ മുന്നിലും കൈകഴുകാനുള്ള സംവിധാനം ഉണ്ടാവുകയും വേണം. തെർമോമീറ്റർ, ബിപി അപ്പാരറ്റസ്, പൾസ് ഓക്സിമീറ്റർ എന്നിവ എല്ലാ സ്കൂളുകളിലും കരുതും.

അധ്യാപകർക്ക് അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം നൽകണം എന്ന അഭിപ്രായവും വിവിധ യോഗങ്ങളിൽ ഉയർന്നിട്ടുണ്ട്. ഇക്കാര്യവും ഉന്നതതല കൂടിയാലോചനകളിലും ചർച്ചകളിലും ഉണ്ടായേക്കും. ഇതെല്ലാം പരിഗണിച്ചാകും ഒക്ടോബർ നാലിന് മുമ്പായി സർക്കാർ അന്തിമ മാർഗ്ഗരേഖ പുറത്തിറക്കുക.

4

കൂടാതെ, മറ്റ് ആരോഗ്യപ്രശ്നങ്ങളിൽ ചികിത്സ തേടുന്ന വിദ്യാർഥികൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ എന്നിവർ ആദ്യഘട്ടത്തിൽ സ്കൂളുകളിൽ എത്തേണ്ടല്ല. ഇവർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കാനും യോഗങ്ങളിൽ നിർദ്ദേശമുണ്ടാകും.

വിദ്യാലയങ്ങളിലേക്ക് കുട്ടികൾ എത്തേണ്ടത് രക്ഷിതാക്കളുടെ താൽപര്യപ്രകാരമാണ്. അതിനാൽ, രക്ഷിതാക്കളുടെ പൂർണസമ്മതപ്രകാരം മാത്രം കുട്ടികൾ സ്കൂളുകളിലേക്ക് എത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. യൂണിഫോം നിർബന്ധമാക്കില്ല. മാർഗ്ഗരേഖയ്ക്ക് അന്തിമരൂപമായശേഷം വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് വിദ്യാഭ്യാസ വകുപ്പുകൾ ഔദ്യോഗികമായി തുടക്കം കുറിക്കും.

5


അതേസമയം, വിദ്യാലയങ്ങളിലെ ബസ്സുകൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് ചർച്ചചെയ്യാൻ ചൊവ്വാഴ്ച ഗതാഗത മന്ത്രിയെ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഗതാഗത മന്ത്രിയുമായി വിശദമായി ചർച്ച നടത്തും. പിടിഎയ്ക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

6

എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക സർക്കാരിന് ബുദ്ധിമുട്ടാകും. വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടൽ ഉണ്ടാകും. സ്കൂൾ ബസ്സുകളില്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസി ബസ്സുകളിൽ കുട്ടികളെ മാത്രം കൊണ്ട് പോകുന്നതരത്തിൽ ക്രമീകരണമുണ്ടാക്കും. അധ്യാപക സംഘടനകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെ ഇതുസംബന്ധിച്ച് ചർച്ച നടത്തും. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ തുടരുമെന്നും ശിവൻകുട്ടി പറഞ്ഞു.

എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ക്യാബിനറ്റ് പുനഃസംഘടന: പഞ്ചാബ് കോൺഗ്രസിൽ അവസാന നിമിഷം പ്രതിസന്ധി; ഗുർജീതിന് സ്ഥാനം നൽകാനുള്ള നീക്കം പാളിക്യാബിനറ്റ് പുനഃസംഘടന: പഞ്ചാബ് കോൺഗ്രസിൽ അവസാന നിമിഷം പ്രതിസന്ധി; ഗുർജീതിന് സ്ഥാനം നൽകാനുള്ള നീക്കം പാളി

cmsvideo
  ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam
  English summary
  Education Minister V Sivankutty has said that detailed guidelines will be prepared before October 4 ahead of the opening of schools in the state
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X