കേരളത്തില്‍ എല്ലാവരും സുരക്ഷിതര്‍, വ്യാജ സന്ദേശങ്ങളില്‍പ്പെട്ട് പോകരുതെന്ന് ഡിജിപി

 • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതിനെതിരെയാണ് ബെഹ്‌റ രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സംസ്ഥാനമാണെന്ന് ബെഹ്‌റ. തെറ്റായ സന്ദേശങ്ങളില്‍ ആരും പെട്ടുപോകരുതെന്നും അദ്ദേഹം പറയുന്നു. വാര്‍ത്താ സമ്മേളം വിളിച്ചാണ് ബെഹ്‌റ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഹിന്ദിയിലും ബംഗാളി ഭാഷയിലും അദ്ദേഹം സംസാരിച്ചു.

behra

ഇത്തരം വ്യാജ സന്ദേശം പ്രചരിക്കുന്നത് എവിടെ നിന്നാണെന്ന് അന്വേഷിച്ച് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കേരളത്തിനെതിരായ ഇത്തരം പ്രചരണങ്ങളില്‍ ദുഃഖമുണ്ടെന്നും ബെഹ്‌റ പറയുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്.

കോഴിക്കോട്ട് ജോലി ചെയ്യുന്ന ഹോട്ടല്‍ തൊഴിലാളികളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് കൂട്ടത്തോടെ പോവുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തൊഴിലാളികള്‍ കേരളം വിട്ട് പോവുകയാണ്.

ഇനി ഒരുത്തനും അങ്ങനെ ചെയ്യാന്‍ തോന്നരുത്... നടിയുടെ കേസില്‍ വീണ്ടും ആഞ്ഞടിച്ച് രമ്യ നമ്പീശന്‍

cmsvideo
  Dileep's Arrest: Police Chief Loknath Behra Has A Vital Role | Oneindia Malayalam

  അമേരിക്കയെ ഞെട്ടിച്ച് സൗദി അറേബ്യ; മിസൈല്‍ പ്രതിരോധം സജ്ജം!! ഖത്തറും സൗദിയും മല്‍സരിക്കുന്നു

  English summary
  dgp s explanation on other state employees issue in kerala

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്