യതീഷ് ചന്ദ്ര ചെയ്തത് ശരി!! പ്രധാന മന്ത്രിക്ക് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു!! മാധ്യമങ്ങള്‍ക്ക് ശകാരം
പുതുവൈപ്പിലെ പോലീസ് നടപടിയില്‍ യതീഷ് ചന്ദ്രയില്ലെന്ന് ഡിജിപി
കൊച്ചി: പുതുവൈപ്പ് സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ഡിസിപി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതുവൈപ്പിലെ പോലീസ് നടപടിയില്‍ യതീഷ് ചന്ദ്ര ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര വരുന്നതിന്റെ തലേദിവസമാണ് പുതുവൈപ്പ് സമരക്കാര്‍ നഗരത്തിലേക്ക് വന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ അപ്പോള്‍ നടക്കുകയായിരുന്നു. ആ സമയത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്ര തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് ചെയ്തത്. രണ്ടു സംഭവങ്ങളുടെയും വീഡിയോ താന്‍ കണ്ടിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

ആരുടേയും വീട്ടില്‍ കയറിച്ചെന്നിട്ടല്ല യതീഷ് ചന്ദ്ര മര്‍ദ്ദിച്ചത്. മറിച്ച് സമരക്കാര്‍ നഗരത്തിലെത്തി കുഴപ്പുണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ നീക്കം ചെയ്തത്. പ്രധാനമന്ത്രി എത്തിയതിന്റെ തലേ ദിവസം തീവ്രവാദ ഭീഷണിയുണ്ടായിരുന്നുന്നു. അതുകൊണ്ടു തന്നെ സമരക്കാരെ നീക്കം ചെയ്യേണ്ടത് പോലീസിന്റെ കടമയായിരുന്നു. മാധ്യമങ്ങള്‍ ഈ സംഭവവും പുതുവൈപ്പിലെ സമരക്കാര്‍ക്കു നേരെയുണ്ടായതും കൂട്ടിക്കുഴയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

ഡിജിപി വിളിച്ച യോഗത്തിലേക്ക് ഡിസിപിയെ ഇന്നു വിളിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി സംസാരിച്ച ശേഷമാണ് സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications