• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അതിജീവിതയോട് വിരോധമില്ല, ഒന്നിലും പങ്കില്ല, ചിലതൊന്നും ഓര്‍മയില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെയും നടനും ഭര്‍ത്താവുമായ ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലെയും ആരോപണങ്ങള്‍ നിഷേധിച്ച് നടി കാവ്യാ മാധവന്‍. തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ കാവ്യാ മാധവന്‍ നിഷേധിച്ചത്. നാലര മണിക്കൂറോളമാണ് കാവ്യ മാധവനെ ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോരദീ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

നടിയെ ആക്രമിക്കാന്‍ കാവ്യ മാധവനാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം നേരത്തെ പുറത്തായിരുന്നു. എന്നാല്‍ ഈ രണ്ട് കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്നാണ് കാവ്യ മാധവന്‍ പൊലീസിനോട് പറഞ്ഞത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് കാരണം ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്ന് കാവ്യ മാധവന്‍ മൊഴി നല്‍കി.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

1

കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരിയില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചിരുന്നില്ല. പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ല എന്നും കാവ്യ മാധവന്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. അതേസമയം കാവ്യ മാധവന്റെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടി എന്നാണ് സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്ന നിലപാടാണ് കാവ്യ മാധവന്‍ പലപ്പോഴും സ്വീകരിച്ചത് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2

ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്തിയതാണ്. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെ കാവ്യക്കെതിരായ ചില ശബ്ദരേഖകളും ഫോണ്‍ സംഭാഷണങ്ങളും പുറത്തായിരുന്നു. ഇതോടെയാണ് കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.

cmsvideo
  എറണാകുളം; ആക്രമിക്കപ്പെട്ട നടിയോട് മുന്‍വൈരാഗ്യമില്ലെന്ന് കാവ്യമാധവന്റെ മൊഴി
  3

  സാക്ഷിയായതിനാല്‍ ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ മാധവന്റെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്ന് വെച്ചിരുന്നെങ്കിലും കാവ്യാ മാധവന്‍ ഉറച്ച് നിന്നതോടെയാണ് ആലുവയിലെ വീട്ടില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എസ് പി മോഹനചന്ദ്രന്‍, ഡി വൈ എസ് പി ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉള്‍പ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.

  4

  നടിയെ പീഡിപ്പിച്ച കേസിന് മുന്‍പ് അതിജീവിത, നടന്‍ ദിലീപ്, നടി മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കാവ്യ മാധവന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ സാഗറിന്റെ മൊഴി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘം കാവ്യ മാധവനില്‍ നിന്ന് ചോദിച്ചറിഞ്ഞു. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു പൊതി കൈമാറി എന്നായിരുന്നു സാഗര്‍ ആദ്യം അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പിന്നീട് ഇയാള്‍ ഇക്കാര്യം മാറ്റി പറഞ്ഞിരുന്നു.

  പൂരനഗരിയില്‍ ആന ഇടഞ്ഞു; മിനിറ്റുകള്‍ കൊണ്ട് തളച്ച് പാപ്പാന്‍മാര്‍

  English summary
  Dileep Actress Case: here's what kavya madhavan said during interrogation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion