ദിലീപ് സ്വന്തം കുഴി തോണ്ടി; നടി ആക്രമിച്ച കേസിൽ സംഭവിച്ച അപ്രതീക്ഷിത ട്വിസ്റ്റ്,പൾസർ സുനി 'പെടുത്തിയത്' ഇങ്ങനെ
സിനിമയെ വെല്ലുവിധമുള്ള ട്വിസ്റ്റിനൊടുവിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അസ്റ്റിലാകുന്നത്. തുടക്കത്തിൽ കേസിൽ പൾസർ സുനിയും സംഘവും മാത്രമാണ് പ്രതികൾ എന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ പിന്നാലെ വലിയ ഗൂഢോലചന ഇതിന് പിന്നിൽ ഉണ്ടെന്ന തരത്തിലുള്ള സംശയങ്ങൾ ശക്തമായി. ദിലീപിൻ്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ തന്നെയായിരുന്നു ആദ്യ വെടിപൊട്ടിച്ചത്. നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ താരസംഘടനയായ അമ്മയുടെ പരിപാടിക്കിടെയായിരുന്നു മഞ്ജു ക്രിമിനൽ ഗൂഢാലോചനയെ കുറിച്ച് സംശയം പങ്കുവെച്ചത്.
അതേസമയം തന്നെ തകർക്കാൻ ശത്രുക്കൾ പറഞ്ഞ് പരത്തുന്ന ആരോപണം മാത്രമാണ് ഇതെന്നായിരുന്നു ദിലീപിൻ്റെ ആദ്യ പ്രതിരോധം. ആ സമയത്ത് ദിലീപിനെതിരെ കാര്യമായ തെളിവുകൾ പോലീസിന് മുന്നിലും ഉണ്ടായിരുന്നില്ല. എന്നാൽ വളരെ അപ്രതീക്ഷിതമായി കേസിൽ ആ ട്വിസ്റ്റ് സംഭവിച്ചു, ദിലീപ് കാണിച്ച 'അതിബുദ്ധി' ഒടുവിൽ നടന് വിനയായി. അതിങ്ങനെ

ഒന്നാം പ്രതിയായ പൾസർ സുനി ആദ്യ ഘട്ടത്തിൽ ദിലീപിനെതിരെ മൊഴി നൽകിയിരുന്നില്ല. ക്വട്ടേഷന്‍ നല്‍കിയത് ദിലീപെന്നതിന് വ്യക്തമായ സൂചനകളടങ്ങിയ കത്ത് പള്‍സര്‍ സുനി സഹതടവുകാരനെകൊണ്ട് എഴുതിച്ചതോടെയാണ് കേസിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. സഹതടവുകാരനായ വിഷ്ണു സനിലിനെ കൊണ്ടായിരുന്നു സുനി ആ കത്ത് എഴുതിച്ചത്. നാലാം പ്രതിയായ വിജീഷ് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെയായിരുന്നു സുനിയുടെ നീക്കം. അപായപ്പെടുമെന്ന് ഭയന്നായിരുന്നു സുനിയുടെ കത്തിന് പിന്നിൽ. ദിലീപിനെതിരെ ഗുരുതര ആരോപണമായിരുന്നു ആ കത്തിലുണ്ടായിരുന്നത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ പറഞ്ഞുറപ്പിച്ച ഒന്നരക്കോടി വേണമെന്നും സുനി കത്തിലൂടെ ആവശ്യപ്പെട്ടു.
ഈ കത്താണ് പ്രതിരോധമെന്ന നിലയിൽ ദിലീപ് പോലീസിന് കൈമാറുന്നത്. തനിക്കെതിരെ പൾസർ സുനി വലിയ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് കാണിച്ച് അന്നത്തെ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്കാണ് ദിലീപ് പരാതി നൽതിയത്. ഈ കത്തിൻ്റെ പകർപ്പും നൽകി. ആ പരാതി ഐജിക്ക് കൈമാറിയ ഡിജിപി എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിനൊടുവിലാണ് ദിലീപ് കുരുക്കിലാവുന്നത്.അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തതോടെ ദിലീപിന് ഈ കേസിലെ ദിലീപിൻ്റെ പങ്കിനെ കുറിച്ച് പൾസർ സുനി പോലീസിന് മൊഴി നൽകുകയായിരുന്നു. ഈ കത്തിൻ്റെ പകർപ്പ് പിന്നീട് കോടതിയിൽ വെച്ച് തൻ്റെ അമ്മയ്ക്കും സുനി നൽകിയിരുന്നു. അന്ന് അവർ ഇത് പുറത്തുവിട്ടിരുന്നു.
വളരെ ചടുലമായ നീക്കമായിരുന്നു ദിലീപിനെതിരെ പോലീസ് പിന്നീട് നടത്തിയത്. ആദ്യം നടനെ ആലുവ പോലീസ് ക്ലബ്ലിൽ വിളിപ്പിച്ച് ചോദ്യം ചെയ്തു. 11 മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. താൻ വളരെ കോണ്‍ഫിഡൻ്റ് ആണെന്നായിരുന്നു മൊഴിയെടുത്തതിന് ശേഷം ദിലീപ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. എന്നാൽ ആ ആത്മവിശ്വാസത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ദിലീപിന് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിത്രങ്ങളടക്കം ഇതിനിടയിൽ പുറത്തുവന്നു. ഒടുക്കണം അറസ്റ്റിലായി അഴിക്കുള്ളിലേക്ക്. ഏകദേശം 85 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്. പല തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പിന്നീട് കർശന നിയമങ്ങളോടെ ജാമ്യം നേടി.
കേസിൽ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. എട്ടാം പ്രതിയാണ് ദിലീപ്. പൾസർ സുനി അടക്കമുള്ള ഏഴ് പ്രതികൾക്കും ശക്തമായ ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ദിലീപിൻ്റെ വിധി എന്താകുമെന്നാണ് ചോദ്യം. നടനെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ അവകാശപ്പെടുന്നത്. എന്തായാലും വിധി അറിയാൻ രണ്ട് നാൾകൂടി കാത്തിരിക്കണം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications