ദിലീപിനെ കൊന്ന് കൊലവിളിച്ച മാധ്യമങ്ങൾ ഇനി നന്ദി പറയും....!! കാര്യങ്ങൾ മാറി മറിയുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ ദിലീപ് അറസ്റ്റിലായത് കേരളത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ദിലീപിന്റെ അറസ്റ്റ് ഏറെ അനുഗ്രമായത് മാധ്യമങ്ങൾക്കായിരുന്നു. ആഘോഷിക്കാൻ ഒരു വാർത്ത കിട്ടിയ മാധ്യമങ്ങൾ ദിലീപിന്റെ ഭൂതകാലം വരെ ചികഞ്ഞ് വർത്തകൾ സൃഷ്ടിച്ചു. ഊഹാപോഹങ്ങളും പൊടിപ്പും തൊങ്ങലും കൂടിയായപ്പോൾ ജനങ്ങൾ മുഴുവൻ ദിലീപിന്റെ വാർത്തകൾ ആർത്തിയോടെ വായിച്ചു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ ഇന്ത്യയുടെ ടെലിവിഷൻ പ്രേക്ഷക ഡേറ്റകൾ കാണിക്കുന്നത് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ പ്രേക്ഷകർ വിനോദ ചാനലുകൾ വിട്ട് ന്യൂസ് ചാനലിനു പിന്നാലെ പോയെന്നാണ്.

വാട്സ് ആപ്പ് സന്ദേശങ്ങൾ

വാട്സ് ആപ്പ് സന്ദേശങ്ങൾ

കഴിഞ്ഞ ആഴ്ച വാട്സ് ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ദിലീപിന് നന്ദി പറഞ്ഞു കൊണ്ടുളള സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. സീരിയലുകളിൽ തളക്കപ്പെട്ട കേരളത്തിലെ സ്ത്രീകളെ ന്യൂസ് ചാനലുകളിലേക്ക് എത്തിച്ചതിനാണ് നന്ദി പറഞ്ഞിരുന്നത്.

ന്യൂസ് ചാനലുകൾക്ക് പിന്നാലെ

ന്യൂസ് ചാനലുകൾക്ക് പിന്നാലെ

ലൈംഗിക അപവാദം മാറ്റിവച്ചാൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ ഇന്ത്യയുടെ ടെലിവിഷൻ പ്രേക്ഷക ഡേറ്റകൾ കാണിക്കുന്നത് ദിലീപിന്റെ അറസ്റ്റിനു പിന്നാലെ പ്രേക്ഷകർ വിനോദ ചാനലുകൾ വിട്ട് ന്യൂസ് ചാനലുകൾക്ക് പിന്നാലെ എത്തിയെന്നാണ്.

ആദ്യ പത്തിൽ ന്യൂസ് ചാനലുകൾ

ആദ്യ പത്തിൽ ന്യൂസ് ചാനലുകൾ

വിനോദവും വാർത്തയും നൽകുന്ന മലയാളത്തിലെ എല്ലാ ചാനലുകളുടെയും പട്ടികയിൽ മൂന്നാം സ്ഥാനം മുതൽ ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചത് മലയാളത്തിലെ അനേകം വാർത്താ ചാനലുകളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

216 ശതമാനം

216 ശതമാനം

മലയാളത്തിലെ പ്രമുഖ ചാനലുകളായ ഏഷ്യനെറ്റ്, സൂര്യ എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് വാർത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാനം. ചാനലിന്റെ ഇംപ്രഷൻ റേറ്റ് 28ാം ആഴ്ചയിലേതിനെക്കാൾ 216 ശതമാനം വർധിച്ചുവെന്ന് റിപ്പോര്‍ട്ട്.

വിനോദ ചാനലുകൾക്ക് ആളില്ല

വിനോദ ചാനലുകൾക്ക് ആളില്ല

ദിലീപിന്റെ വാർത്ത പുറത്തു വന്നതിനു പിന്നാലെ വിനോദ ചാനലുകൾക്ക് ഡിമാൻഡ് കുറഞ്ഞതായാണ് വിവരം. പ്രേക്ഷകർ ഗണ്യാമായി കറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അസാധാരണ കേസ്

അസാധാരണ കേസ്

നടിയെ ആ ക്രമിച്ച സംഭവവും ദിലീപിന്റെ അറസ്റ്റും മറ്റ് വാർത്തകളുമായി താരതമ്യം ചെയ്യുമ്പോൾ അസാധാരണ കേസ് ആയിരുന്നു. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളും സിനിമാ വ്യവസായവുമൊക്കെ ഉൾപ്പെട്ടതായിരുന്നു ഇത്.

പുതിയ ട്രെൻഡ്

പുതിയ ട്രെൻഡ്

ജനങ്ങൾ ന്യൂസ് ചാനലിൽ എത്തിയെന്നതു മാത്രമല്ല വിനോദ ചാനലുകൾ ആസ്വദിച്ചിരുന്നവർ കൂടി അത് നിർത്തി ന്യൂസ് ചാനലിലേക്ക് ശ്രദ്ധതിരിച്ചിരുന്നു. കേസിലെ വിനോദ ഭാഗം കൂടി ഉപയോഗിക്കപ്പെട്ടതോടെ അത് പുതിയ ട്രെൻഡായി എന്നാണ് വിലയിരുത്തുന്നത്.

The Real Hero Behind Dileep's Arrest Is A Person From Palakkad
എല്ലാ ചാനലുകളും

എല്ലാ ചാനലുകളും

എല്ലാ വാർത്ത ചാനലുകളിലൂടെയും പ്രേക്ഷകർ കടന്നു പോയി എന്നതാണ് മറ്റൊരു പ്രത്യേകത. ദിലീപുമായും നടിയുമായും ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് മാറുന്നതോടെ ഇത്തരം വാർത്തകൾക്ക് മാത്രമായി പ്രേക്ഷകർ ഓരോ ചാനലും തിരഞ്ഞു കൊണ്ടിരുന്നു എന്നാണ് വിവരം.

English summary
dileep arrest case channel rating
Please Wait while comments are loading...