കോടതി വിധി പ്രതീക്ഷിച്ചതെന്ന് ഭാവന, 'മിണ്ടാതിരുന്നിട്ട് കാര്യമില്ലാത്തതിനാലാണ് പരാതി നല്‍കിയത്'
കൊച്ചി: വിചാരണ കോടതി വിധി പ്രതീക്ഷിച്ചതായിരുന്നു എന്ന് നടി ഭാവന. അതുകൊണ്ട് തന്നെ വിധി പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടലൊന്നുമുണ്ടായില്ല എന്നും ഭാവന പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു നടിയുടെ പ്രതികരണം. അതേസമയം കോടതി വിധി പ്രതീക്ഷിച്ചിരുന്നതായിരുന്നു എങ്കിലും ആ സമയം താന്‍ ഒരു നിസഹായ അവസ്ഥയിലായി പോയി എന്നും താരം കൂട്ടിച്ചേര്‍ത്തു.
'ഈ വിധി എവിടെയൊക്കെയോ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിംഗ് അല്ലായിരുന്നു. എങ്കിലും ഞാന്‍ ഒരു നിസ്സഹായ അവസ്ഥയിലായി. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന മാനസിക അവസ്ഥ എന്റെ ഉള്ളിലേക്ക് വന്നിട്ടുണ്ടായിരുന്നു. ഒടുവില്‍ സംഭവിച്ചത് സംഭവിച്ചു ഇനി അത് ആലോചിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന നിലയിലേക്ക് നമ്മള് എത്തും,' ഭാവന പറയുന്നു.

ഫെബ്രുവരിയില്‍ തന്റെ പുതിയ സിനിമ അനോമിയുടെ റിലീസ് ഉള്ളത് കൊണ്ട് തന്നെ ജനുവരി പകുതി മുതല്‍ പ്രൊമോഷന് ഏറ്റെടുത്തിട്ടുണ്ടായിരുന്നു. താന്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല എന്നുള്ളതിനാല്‍ അതില്‍ സജീവമായിരുന്നു എന്നും ഭാവന പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഭാവന മനസ് തുറന്നു.
തന്റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്ന് തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയത്. പരാതി നല്കുമ്പോള് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ലായിരുന്നു അങ്ങനെയൊന്നും ആ സമയം താന്‍ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു ഭാവന കൂട്ടിച്ചേര്‍ത്തു. താന്‍ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണ് എന്നതായിരുന്നു ആ നിമിഷത്തെ തോന്നല്‍. ആ സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും ആലോചിച്ചിരുന്നില്ല എന്നും ഭാവന പറഞ്ഞു.
'അതിന് ശേഷം എത്രയോ ആളുകള്‍ പുറത്തുവരികയും പരാതികള്‍ നല്‍കുകയും എല്ലാമുണ്ടായി. അത്തരമൊരു സാഹചര്യം രൂപപ്പെട്ടു. അതെല്ലാം ഭാവന പറഞ്ഞത് കൊണ്ടാണ് എന്ന് പറയുമ്പോള്‍ ആ ഫീലിംഗിനെ എനിക്ക് വാക്കുകൊണ്ട് വിവരിക്കാന്‍ കഴിയില്ല,' ഭാവന പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പരാതിയുമായി മുന്നോട്ട് വരേണ്ട ആവശ്യകതയെ കുറിച്ചും ഭാവന വിശദീകരിച്ചു.
ആരും ഒന്നും പുറത്തു പറയില്ലെന്ന ധൈര്യം പലരുടെയും ഉള്ളിലുണ്ട് എന്നും എന്നാല്‍ അത്് പുറത്ത് പറഞ്ഞു പ്രശ്നമാകുമെന്ന് അറിഞ്ഞാല്‍ കുറച്ചു പേരെങ്കിലും ജാഗരൂഗരാകുമെന്നും അത് നല്ലതല്ലേ എന്നും ഭാവന ചോദിച്ചു. റിയാസ് മാരാത്ത് സംവിധാനം ചെയ്ത അനോമി ആണ് ഭാവനയുടേതായി അവസാനമിറങ്ങിയ ചിത്രം. റഹ്മാനും ഈ സിനിമയില്‍ പ്രധാന വേഷം ചെയ്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications