Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വെറുതെ വിട്ട നടപടി റദ്ദാക്കുമോ? അപ്പീല്‍ നടപടി തുടങ്ങി പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനായി വേണ്ട നടപടികള്‍ ആരംഭിച്ച് പ്രോസിക്യൂഷന്‍. കേസില്‍ ഗൂഢാലോചന കുറ്റത്തിന് പ്രതിചേര്‍ത്തിരുന്ന നടന്‍ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് കൊണ്ടാണ് പ്രോസിക്യൂഷന്റെ നീക്കം. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു.

ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഏഴ് മുതല്‍ 10 വരെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഇതിനെതിരേയും കുറ്റക്കാര്‍ക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞ് പോയതിനെതിരേയും അപ്പീല്‍ കൊടുക്കും എന്ന് പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി കഴിഞ്ഞു.

Dileep

ഇന്ന് ഈ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. ഈയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതിനിടെ വിധി പ്രസ്താവനത്തിന് മുന്‍പ് തന്നെ വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ചും അന്വേഷണമുണ്ടായേക്കും.

ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ നേരില്‍ക്കണ്ട് വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ കത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ദിലീപിന്റെ ക്വട്ടേഷനാണ് നടിയെ ആക്രമിച്ചതിന് പിന്നില്‍ എന്ന വാദം സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞിട്ടില്ല എന്നാണ് കോടതിയുടെ വിധി പ്രസ്താവത്തിലുള്ളത്.

നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് പണം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറ് പ്രതികളും പ്രവര്‍ത്തിച്ചത് എന്നും ദിലീപിനെ ഇതില്‍ ബന്ധിപ്പിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഇല്ല എന്നുമാണ് കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നു എന്ന അതിജീവിതയുടെ മൊഴിയും കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് നടി മൊഴി നല്‍കിയിരുന്നു. കാവ്യ മാധവനുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് തിരുത്തിപ്പറയണം എന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഭീഷണി. തന്റെ സിനിമയിലെ അവസരം ഇല്ലാതാക്കും എന്ന് ദിലീപ് ഭീഷണിപ്പെടുത്തിയതായും അതിജീവിത പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് സാക്ഷികളോ തെളിവോ ഇല്ല എന്നായിരുന്നു കോടതി വിധിയില്‍ പറഞ്ഞത്.

സംഭവം നടന്ന് രണ്ടുമാസത്തിനുശേഷവും നടിയ്ക്ക് ദിലീപിനെ കുറിച്ച് സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല എന്നും ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് ഇക്കാര്യം ഉയര്‍ന്നുവരുന്നത് എന്നും കോടതി പറയുന്നു. ദിലീപിനെ ഭയപ്പെട്ടിരുന്നതുകൊണ്ടാണ് നടി ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷന്‍ വാദത്തിന് പ്രസക്തിയില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+