Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലെത്തി ദിലീപ്.. സന്നിധാനത്തെത്തിയത് പതിനെട്ടാം പടി ചവിട്ടാതെ, തന്ത്രിയുമായി കൂടിക്കാഴ്ച

പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷം ആദ്യമായാണ് ദിലീപ് ശബരിമലയില്‍ എത്തുന്നത്. ഇന്ന് പുലര്‍ച്ചയോടെ ആണ് ദിലീപ് സാന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ദിലീപ് ദര്‍ശനത്തിനായി എത്തിയത്. ദര്‍ശനത്തിന് ശേഷം പ്രത്യേക വഴിപാടുകളും ദിലീപ് നടത്തി.

പിന്നീട് 10 മണിയോടെ വീണ്ടും ദര്‍ശനത്തിനായി എത്തി. രാവിലെ പി ആര്‍ ഒ ഓഫീസിലെത്തിയ ശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫിസിലേക്ക് പോയി. പി ആര്‍ ഓഫീസില്‍ നിന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് ദിലീപിനെ സോപാനത്തിലെത്തിച്ചത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് വിവാദമായിരുന്നു. 10 മിനിറ്റോളം ദിലീപ് ശ്രീകോവിലിന് മുന്നില്‍ ചെലവഴിച്ചിരുന്നു.

Dileep

ഇതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ദിലീപ് ദര്‍ശനം നടത്തിയതില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. ശബരിമല ദര്‍ശനത്തിനെത്തുന്ന വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് ശബരിമയില്‍ സെലിബ്രിറ്റികള്‍ക്കായുള്ള പൊലീസ് സുരക്ഷയില്‍ അയവ് വരുത്തിയത്.

ഇന്ന് ദര്‍ശനത്തിന് എത്തിയ ദിലീപിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സുരക്ഷ ഒരുക്കിയത്. ഉച്ചയോടെ ദിലീപ് മടങ്ങിയേക്കുമെന്നാണ് വിവരം. അതിനിടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന്റെ പരിപാടിയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയിരുന്നു, ദിലീപിനെ ക്ഷണിച്ചത് വിവാദമായതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ നടപടി.

അതേസമയം ദിലീപിനെ ക്ഷണിച്ചത് ദേവസ്വം ബോര്‍ഡ് അല്ലെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ് അശോക് കുമാര്‍ പറഞ്ഞു. ക്ഷേത്രോപദേശക സമിതിയുടെ തീരുമാനമായിരുന്നു ദിലീപ് ഉദ്ഘാടനം ചെയ്യണമെന്നുള്ളത്. ക്ഷേത്രത്തിലെ പരിപാടിയുടെ നോട്ടീസ് പുറത്തായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികരിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ ദിലീപ് സ്വയം പിന്മാറുന്നുവെന്ന് വിളിച്ചറിയിക്കുകയായിരുന്നു.

പിന്നാലെ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന പരിപാടി ബുധനാഴ്ചത്തേക്ക് മാറ്റി. ദിലീപിന് പകരം തന്ത്രിയാണ് കൂപ്പണ്‍ ഉദ്ഘാടനം നിര്‍വഹിക്കുക. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവുമിക്തനാക്കിയ ശേഷം ദിലീപ് ക്ഷേത്ര ദര്‍ശനത്തിന്റെ തിരക്കിലാണ്. ആലുവ ശിവക്ഷേത്രത്തിലും തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+