കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫി ഭ്രമം; ദമ്പതികളടക്കം നാലുപേരുടെ ജീവനെടുത്തതത് ഇങ്ങനെ

  • By Siniya
Google Oneindia Malayalam News

മറയൂര്‍: സെല്‍ഫി ഭ്രമമാണ് ഇപ്പോള്‍. ഇത് പലപ്പോഴും അപകടങ്ങളിലേക്ക് മാത്രം ചെന്നു ചാടിക്കാറുമുണ്ട്. എന്നാല്‍ ഇതല്ലാം അറിഞ്ഞാലും നിര്‍ത്തില്ല, വീണ്ടും തുടങ്ങും സെല്‍ഫി ഭ്രമം. ശനിയാഴ്ച അമരാവതിയാറ്റിന്‍ത്തീരത്ത് ഇറങ്ങി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ദമ്പതിമാര്‍ അടക്കം നാലുബന്ധുക്കളാണ് മുങ്ങിമരിച്ചത്.

തമിഴ്‌നാട് സ്വദേശികളായ ജോയ്‌സ് രാജ്(33) സിന്ധുപ്രിയ(28), ഗിഫ്റ്റണ്‍ (26) ആന്‍ഡ്രൂസ്(23) എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് ആന്‍ഡ്രൂസ് സെല്‍ഫിയെടുത്തത്. ഏറ്റവും താഴെ ഇറങ്ങി നിന്ന സിന്ധുപ്രിയ കാല്‍ വഴുതി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

selfie

ഇതുകണ്ട് ഭര്‍ത്താവ് ജോയ്‌സ് രാജുവും മറ്റു രണ്ടുപേരും രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്തു ചാടി. എന്നാല്‍ ഇതിന് ശേഷം ആരും ഉയര്‍ന്നു വന്നില്ല.നാട്ടുകാരും ഫയര്‍ഫോസും ചേര്‍ന്ന് നടത്തിയ തിരച്ചലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സിന്ധുപ്രിയയുടെ സഹോദരനാണ് ഗിഫ്റ്റണ്‍, ആന്‍ഡ്രൂസ് ബന്ധു പുത്രനാണ്.

പാലത്തിന് വേണ്ടിയെടുത്ത കുഴികള്‍ക്ക് പുറമെ ചുഴിയും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രകൃതിഭംഗി കാണാന്‍ അനേകം പേര്‍ എത്തുന്ന പ്രദേശമാണെങ്കിലും അപകടസാധ്യത കൂടുതലാണെന്നും ഇവര്‍ പറഞ്ഞു. 2015 ല്‍ മാത്രം 12 പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്.

English summary
drowned in the couple, including relatives during take a selfie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X