ഹയര്‍സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം, വിജയശതമാനം കൂടി

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്ലസ്റ്റു വിഎച്ച്എസ് സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കറി വിജയശതമാനം 83.37 ശതമാനം . 83 സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. വിജയശതമാനം കൂടതല്‍ കണ്ണൂര്‍ ജില്ലയില്‍.

ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയില്‍. 77.65 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. പരീക്ഷ എഴുതിയ 11,829 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ്‌ നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 3,05,262 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

Student

നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളുംപെടും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 80.94 ശതമാനമായിരുന്നു വിജയം. സേ പരീക്ഷയ്ക്ക് മെയ് 25 വരെ അപേക്ഷിക്കാം.

English summary
Education Minister announsed Plus Two, VHSE result
Please Wait while comments are loading...