കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളമടിക്കാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുത്ത പണിയേ! നവംബര്‍ ആദ്യവാരം കേരളത്തില്‍ മദ്യ നിരോധനം

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം : വെള്ളമടിക്കാര്‍ക്ക് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ല പണിയാണ് കൊടുത്തിരിക്കുന്നത്. നവംബര്‍ ആദ്യ വാരം കേരളത്തില്‍ മദ്യം കിട്ടില്ല. ഒന്നാം തിയ്യതിക്കു പുറകെ തിരഞ്ഞെടുപ്പും വരുന്നതോടുകൂടിയാണ് ഇവരെ ധര്‍മ്മ സങ്കടത്തിലാക്കിയത്. നവംബര്‍ ആദ്യവാരമാണ് മദ്യം ലഭിക്കുന്നതിന് തടസ്സം.

നവംബര്‍ ഒന്നാം തിയ്യതി നേരത്തെ തന്നെ ബിബറേജസിന് അവധിയാണ്. രണ്ടാം തിയ്യതി മുതല്‍ ആദ്യ ഘട്ട പോളിംഗ് തുടങ്ങും. ഒക്ടോബര്‍ 31 ാം തിയ്യതി മുതല്‍ മദ്യ നിരോധനം നിലവില്‍ വരും.

bar

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലാണ് തീയതി മദ്യ നിരോധനം നിലവില്‍ വരുന്നത്. നവംബര്‍ ആദ്യവാരം ഈ ജില്ലകളില്‍ പൂര്‍ണമായും മദ്യം ലഭിക്കില്ല.

അഞ്ചാം തീയതി രണ്ടാംഘട്ട പോളിങ് നടക്കുന്ന കോട്ടയം, പത്തനംതിട്ട, ആലപ്പൂഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മൂന്നാം തീയതി വൈകിട്ട് 5 മണി മുതല്‍ മദ്യനിരോധനം നിലവില്‍ വരും. വോട്ടിങ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മദ്യം നിരോധിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. വോട്ടെണ്ണല്‍ ദിവസമായ എഴാം തീയതി സംസ്ഥാനത്ത് പൂര്‍ണ്ണമായി മദ്യം ലഭിക്കില്ല. എന്നാല്‍ ആറാം തീയതി എല്ലായിടത്തും ബിവറേജസ് തുറന്ന് പ്രവര്‍ത്തിക്കും.

English summary
Kerala election commission not allows to open bar for first week of November, the 2nd day will be start by election in first phace in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X