'മരണം അറിയാന്‍ വൈകി, സുബ്രന്റെ യഥാര്‍ത്ഥ ലഹരി മമ്മൂട്ടി ആയിരുന്നു', വിഎസ് സുനിൽ കുമാർ പറയുന്നു
തൃശൂര്‍: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സുബ്രന് എന്ന തൃശൂര്ക്കാരന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മമ്മൂട്ടിയോടുളള കടുത്ത ആരാധന കാരണം സ്വന്തം പേരിനൊപ്പം മമ്മൂട്ടി ചേര്‍ത്തായിരുന്നു സുബ്രന് അറിയപ്പെട്ടിരുന്നത്.
സുബ്രന്റെ മരണ വാര്‍ത്ത മമ്മൂട്ടി സ്വന്തം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ''
വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി... എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് "മമ്മൂട്ടി സുബ്രൻ" എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ'' എന്നാണ് മമ്മൂട്ടി കുറിച്ചത്. ഇപ്പോൾ സുബ്രനെ കുറിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായി വിഎസ് സുനിൽ കുമാർ പങ്കുവെച്ച ഓർമ്മക്കുറിപ്പ് വൈറലാവുകയാണ്.

വിഎസ് സുനിൽ കുമാറിന്റെ കുറിപ്പ്: '' 1985-88 കാലഘട്ടത്തില്‍ കേരളവര്‍മ്മയില്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ ഉറ്റമിത്രമായിരുന്നു സി.ചന്ദ്രപ്പന്. ചക്കാമുക്കിലായിരുന്നു താമസം. ചന്ദ്രപ്പനോടൊപ്പം സ്ഥിരമായി കോളേജിലും ഹോസ്റ്റലിലും വരാറുണ്ടായിരുന്ന സുബ്രന് എന്ന ചെറുപ്പക്കാരന് ഞങ്ങളുടെയും മിത്രമായി മാറി. ചുമട്ടുതൊഴിലാളിയായിരുന്ന സുബ്രന് ഒരു രസികനായിരുന്നു. നര്‍മ്മം കലര്‍ന്ന സംഭാഷണം കൊണ്ട് സുബ്രന് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി. അന്നുമുതലേ സുബ്രന് നടന് മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

സുബ്രന്റെ സൈക്കിളില്‍ മമ്മൂട്ടിയുടെ ഒരു ചിത്രവും സ്ഥാപിച്ചിരുന്നു. മമ്മൂട്ടി സുബ്രന് എന്ന പേരിലാണ് അക്കാലം മുതലേ സുബ്രന് അറിയപ്പെട്ടിരുന്നത്. കോളേജ് കാലം കഴിഞ്ഞിട്ടും ചന്ദ്രപ്പനോടൊപ്പം സുബ്രനെയും കാണാറുണ്ട്. ഇതിനിടയില്‍ ചന്ദ്രപ്പന് വൃക്കരോഗം ബാധിച്ച് റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായിരിക്കേ അകാലത്തില്‍ മരണപ്പെട്ടു. പിന്നെയൊക്കെ സുബ്രനെ കാണുമ്പോള്‍ പലപ്പോഴും മദ്യലഹരിയിലായിരുന്നു. പക്ഷെ, സുബ്രന്റെ യഥാര്‍ത്ഥ ലഹരി മമ്മൂട്ടി തന്നെയായിരുന്നു.

ഞാന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ പലപ്പോഴും അന്തിക്കാട്ടെ വീട്ടിലും വരുമായിരുന്നു. എന്തെങ്കിലും ചെറിയ കാര്യമായിരിക്കും ആഗമനോദ്ദേശ്യം. അടുത്ത സുഹൃത്തുക്കള്‍ വിളിക്കാറുള്ള പോലെ, സുനീ എന്നായിരുന്നു സുബ്രനും വിളിച്ചിരുന്നത്. ശങ്കരംകുളങ്ങര ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായിരുന്ന സുബ്രന് പിന്നീട് തുടര്‍ച്ചയായി കണ്ടുമുട്ടിയത് ഞാന്‍ തൃശൂര്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോഴായിരുന്നു. സുബ്രന് വളരെ സന്തോഷത്തിലായിരുന്നു, ഞാന്‍ മത്സരിച്ചപ്പോഴും ജയിച്ചപ്പോഴും മന്ത്രിയായപ്പോഴും. മന്ത്രിയായിരുന്നപ്പോഴും എന്നെ കാണാന്‍ ഇടയ്ക്കൊക്കെ വന്നിരുന്നു.

ശങ്കരംകുളങ്ങര വഴി പോകുമ്പോള്‍ വണ്ടി നിര്‍ത്തി സുബ്രനെ തിരക്കും. അവിടെ ഉണ്ടെങ്കില്‍ ഓടിവരും. കുശലം പറയും. മദ്യലഹരിയിലാണെങ്കിലും കുഴപ്പക്കാരനായിരുന്നില്ല. ബാല്‍സി മത്സരിച്ചപ്പോഴും പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. മമ്മൂട്ടിയോടുള്ള ആരാധന ഒരു പ്രത്യേക തലത്തില്‍ മനസ്സിലും ജീവിതത്തിലും കൊണ്ടു നടന്ന മമ്മൂട്ടി സുബ്രന്, മമ്മൂട്ടിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ആരാധകനായിരുന്നു. സുബ്രന്റെ വേര്‍പാട് വലിയ വേദനയാണ് ഉണ്ടാക്കുന്നത്. മരണം അറിയാന്‍ വൈകിയതിനാല്‍ പോകാനായില്ല. സുബ്രനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ഞങ്ങളുടെയെല്ലാം ഉറ്റസുഹൃത്ത് ചന്ദ്രപ്പന്റെ അടുത്തേയ്ക്ക് ചിരിച്ചു കൊണ്ട് സുബ്രനും നടന്നു പോയി''.

തന്റെ കടുത്ത ആരാധകനായ സുബ്രനുമായി മമ്മൂട്ടി വളരെ അടുപ്പം സൂക്ഷിച്ചിരുന്നു. സ്വന്തമായി വീടില്ലാത്ത സുബ്രന് താമസിച്ചിരുന്നത് തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപത്തുളള ആല്‍ത്തറയിലായിരുന്നു. ഈ ആല്‍ത്തറയില്‍ ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടേയും ചിത്രം വെച്ച് സുബ്രന് ദിവസവും വിളക്ക് കൊളുത്തിയിരുന്നു. മമ്മൂട്ടിയെ നായകനായി ഒരു സിനിമ നിര്‍മ്മിക്കണം എന്നുളളത് സുബ്രന്റെ വലിയ ആഗ്രഹം ആയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications