വന്ദേഭാരത് റൂട്ട് മാറ്റി; പഞ്ചാബ് വഴി കശ്മീര്‍ പിടിച്ചാലോ, യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്
രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സര്‍വീസില്‍ ചില മാറ്റങ്ങള്‍ വരികയാണ്. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ സമയത്തില്‍ വന്ന മാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിസവം വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ കശ്മീരിലേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ റൂട്ടില്‍ ചില മാറ്റം വരുത്തി എന്നാണ് പുതിയ വാര്‍ത്ത. പഞ്ചാബിനും കശ്മീരിനുമിടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ആണ് റൂട്ട് മാറ്റിയത്.
നിരവധി മലയാളികള്‍ വിനോദ സഞ്ചാരത്തിന് വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കശ്മീരും പഞ്ചാബും. ഒരു യാത്രയില്‍ തന്നെ രണ്ട് സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്ന മലയാളികളുമുണ്ട്. അതിവേഗം എത്താന്‍ വന്ദേഭാരത് ട്രെയിനുകളെ ആശ്രയിക്കുന്നവരും നിരവധിയാണ്. പഞ്ചാബിനും കശ്മീരിനുമിടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതില്‍ വരുത്തിയ പുതിയ മാറ്റം അറിയാം...

ജമ്മുവിലെ ശ്രീമാതാ വൈഷ്ണോ ദേവി കത്ര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ അമൃതസറിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ റൂട്ട് മാറ്റി. ഗുരുദാസ്പൂര്‍, ബതാല റെയില്‍വെ സ്റ്റേഷന് വഴിയാണ് ഇനി ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. നേരത്തെ ജലന്ധര്‍ സിറ്റി വഴിയായിരുന്നു യാത്ര. അതിവേഗം ലക്ഷ്യത്തിലെത്താന്‍ പുതിയ റൂട്ട് സഹായിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസ് സമയം, സ്റ്റോപ്പ് അറിയാം
26406 നമ്പറിലുള്ള വന്ദേഭാരത് എക്സ്പ്രസ് രാവിലെ 6.40നാണ് കത്ര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 11.40ഓടെ അമൃതസര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തും. 26405 നമ്പറിലുള്ള ട്രെയിനാണ് മടക്ക സര്‍വീസ് നടത്തുന്നത്. അമൃതസറില്‍ നിന്ന് വൈകീട്ട് 4.40വാണ് പുറപ്പെടുക. രാത്രി 9.45ന് കത്രയില്‍ എത്തിച്ചേരും. ഒരു ദിവസം കൊണ്ട് പഞ്ചാബില്‍ പോയി വരാന്‍ കശ്മീരികള്‍ക്ക് സാധിക്കുമെന്നതാണ് ഈ സര്‍വീസിന്റെ ഗുണം.
കത്രയില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ അടുത്ത സ്റ്റോപ്പ് ജമ്മുവിലാണ്. പത്താന്‍കോട്ട് കന്റ്, പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍, ബതാല തുടങ്ങിയ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷമാണ് അമൃതസറില്‍ എത്തിച്ചേരുക. അഞ്ച് മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തുന്നു എന്നതാണ് ഈ സര്‍വീസിന്റെ നേട്ടം. ബസ് യാത്ര ചെയ്യുന്നതിനേക്കാള്‍ സമയം ലാഭമാണ് വന്ദേഭാരത് യാത്രയ്ക്ക്.
ജലന്ധര്‍ വഴിയുള്ള യാത്രയ്ക്ക് മറ്റു നഗരങ്ങളിലേക്കുള്ള യാത്ര പ്രയാസമായിരുന്നു. മാത്രമല്ല, ഗുരുദാസ്പൂര്‍ വഴി വന്ദേഭാരത് വേണം എന്ന ആവശ്യവും ശക്തമായിരുന്നു. കത്ര-അമൃതസര്‍ യാത്രയില്‍ സമയം ലാഭിക്കാനും പുതിയ വഴി സഹായിക്കും. ഇതുവഴി യാത്ര ചെയ്യുന്നവര്‍ റെയില്‍വെയുടെ പുതിയ ഷെഡ്യൂള്‍ പരിശോധിച്ച ശേഷം മാത്രമേ പുറപ്പെടാവൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?















Click it and Unblock the Notifications