കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം പ്രായോഗികമെന്ന് ഋഷിരാജ് സിംഗ്; അപ്പോള്‍ മന്ത്രി പറഞ്ഞതോ ?

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് നിലവിലുളള മദ്യനയം പ്രായോഗികമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. എക്‌സൈസ് മന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിലപാടിന് വിരുദ്ധമായാണ് എക്‌സൈസ് കമ്മീഷ്ണറുടെ പ്രസസ്താവന.

സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ സ്ഥലങ്ങളില്‍ വ്യാജമദ്യ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഒറ്റയടിക്ക് മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കാന്‍ കഴിയില്ല. ബാറുകള്‍ അടക്കുകയും സര്‍ക്കാരിന്റെ ബിവറേജ്‌ ഔട്ട്‌ലെറ്റുകള്‍ വഴി ആവശ്യക്കാര്‍ക്ക് മദ്യം നല്‍കുകയും ചെയ്യുന്ന ഇപ്പോഴത്തെ നയമാണ് ഏറ്റവും പ്രായോഗികമെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ പ്രതികരണം.

Rishiraj Singh

സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. ഓണക്കാലത്തെ റെയ്ഡുകള്‍ വിലയിരുത്തുന്ന പ്രകാരം ഇപ്പോഴും മദ്യം വാറ്റാനുളള പ്രവണത ജനങ്ങളില്‍ വ്യാപകമാണ്. പലയിടങ്ങളിലും വാറ്റ് നടക്കുന്നുണ്ട്. എന്നാല്‍ മദ്യശാലകള്‍ അടച്ചുപൂട്ടുക ഇടത് സര്‍ക്കാരിന്റെ നയമല്ലെന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് നിലവിലുളള മദ്യനയത്തെ പിന്തുണച്ച് എക്‌സൈസ് കമ്മീഷണര്‍ രംഗത്ത് വരുന്നത്.

സംസ്ഥാനത്ത് ഇനി ഒരു ബാറും പൂട്ടില്ലെന്നും മദ്യശാലകള്‍ പൂട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ മദ്യനയം കൊണ്ടുവരാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സമ്പൂര്‍ണ പരാജമാണെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. അതിനിടയിലാണ് യുഡിഎഫിന്റെ മദ്യ നയത്തെ പിന്തുണച്ച് എക്‌സൈസ് കമ്മീഷ്ണര്‍ രംഗത്ത് വന്നിരിക്കുന്നത്.

Read Also: അതൊന്നും നടക്കില്ല, പോയി പണി നോക്കെന്ന് പിണറായി; മിസ്റ്റര്‍, പാര്‍ട്ടി സമ്മേളനമല്ല നിയമസഭയാണ്...

Read Also: മഷിയല്ല, അവസാനം ചോര വീണു; സെക്രട്ടറിയേറ്റിന് മുന്നില്‍ തെരുവ് യുദ്ധം, റോഡുപരോധിക്കാന്‍ സുധീരന്‍

Read Also: നായകളെ കൊന്ന് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം; മനേകാഗാന്ധിക്ക് പാഴ്‌സലും അയക്കും

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Excise commissioner Rishiraj Singh support UDF Liquor Policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X