എക്‌സൈസ് റെയ്‌ഡില്‍ കഞ്ചാവുമായി പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • Posted By:
Subscribe to Oneindia Malayalam

വടകര : വില്ല്യാപ്പളളിയിൽ എക്‌സൈസ് സർക്കിൾ സംഘം നടത്തിയ റെയ്‌ഡിൽ 80 പൊതി കഞ്ചാവുമായി രണ്ടു പേരെ ഇന്ന് കോടതില്‍ ഹാജരാക്കും. വില്ല്യാപ്പളളി ചെറുവന്തല വീട്ടിൽ പത്മനാഭൻ (46), വില്ല്യാപ്പളളി തിരുമനതാഴെചാലിൽ റഷീദ് (35) എന്നിവരാണ് പിടിയിലായത്. സഞ്ചരിച്ചിരുന്ന മോട്ടർ സൈക്കിളും കസ്‌റ്റഡിയിലെടുത്തു.


ഒരു പൊതി കഞ്ചാവ് 300 രൂപയ്‌ക്കാണ് പ്രതികൾ വിൽപന നടത്തിയിരുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെ. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫിസർ വിജയൻ, സിവിൽ എക്‌സൈസ് ഓഫിസർ പി.പി. ഷൈജു, ജി.ആർ. രാകേഷ് ബാബു , കെ. എൻ. ജിജു, ഡ്രൈവർ പുഷ്‌പരാജൻ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

kanchav1

മഞ്ഞപ്പടക്ക് മുന്നില്‍ ജപ്പാന്‍ കാഴ്ചക്കാരായി, ജയം കാല്‍ഡസന്‍ ഗോളുകള്‍ക്ക്, നെയ്മറും മാര്‍സലോയും ജീസസും ഗോളടിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Excise raid; Accused will be presented in court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്