ഇളയ മകന്റെ ഭാര്യയുമായി വഴക്കിട്ടു!! സൂര്യനെല്ലിയില്‍ പിതാവ് മൂത്ത മകനെ വെടിവച്ചു!!

  • Posted By:
Subscribe to Oneindia Malayalam

രാജാക്കാട്: ഇടുക്കി സൂര്യനെല്ലിയിൽ പിതാവ് മകനെ വെടിവച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. സൂര്യനെല്ലി സ്വദേശി അച്ചൻകുഞ്ഞാണ് ലൈസൻസില്ലാത്ത തോക്ക് കൊണ്ട് മകനായ ബിനുവിനെ വെടിവച്ചത്. ബിനുവിന്റെ വയറിനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെടിവച്ച അച്ചൻ കുഞ്ഞ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇളയ മകന്റെ ഭാര്യയുമായി വഴക്കുണ്ടാക്കിയതിനാണ് അച്ചൻ കുഞ്ഞ് മൂത്ത മകനായ ബിനുവിനെ വെടിവച്ചത്. റിസോർട്ട് ജീവനക്കാരനായ ഇളയ മകന്റേത് പ്രണയ വിവാഹമായിരുന്നു. അവിവാഹിതനായ ബിനുവിന് വിവാഹത്തോട് കടുത്ത എതിർപ്പുണ്ടായിരുന്നതായി പോലീസ് പറയുന്നു.

shoot

ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസവും ബിനു അനിയന്റെ ഭാര്യയുമായി വഴക്കിട്ടുവെന്നു വഴക്ക് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നിർത്താതിരുന്നതിനെ തുടർന്നാണ് അച്ചൻ കുഞ്ഞ് വെടിവച്ചതെന്നുമാണ് പോലീസ് പറയുന്നത്. വെടിയേറ്റു വീണ ബിനുവിനെ ആശുപത്രിയിലെത്തിച്ചത് അയൽവാസികളായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു.

English summary
father shoot son on family clash.
Please Wait while comments are loading...