കണ്ണഞ്ചേരി ക്ഷേത്രത്തില്‍ തീപിടിത്തം; തിടപ്പള്ളിയും സ്റ്റോര്‍ റൂമും ഭാഗികമായി കത്തി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ തീപ്പിടിത്തം. തിടപ്പള്ളിക്കും പൂജാദ്രവ്യങ്ങളും മറ്റും സൂക്ഷിക്കുന്ന സമീപത്തെ മുറിയ്ക്കുമാണ് തീപ്പിടിച്ചത്. തിടപ്പള്ളിയുടെയും സ്റ്റോര്‍ റൂമിന്റെയും തടിയില്‍ തീര്‍ത്ത മേല്‍ക്കൂര ഭാഗികമായി കത്തിനശിച്ചു. പൂജയ്ക്കായി സൂക്ഷിച്ച സാധനങ്ങള്‍, രണ്ടായിരത്തിലധികം നാളികേരം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഇലക്ട്രാണിക് ഉപകരണങ്ങള്‍ എന്നിവ തീപ്പിടിത്തത്തില്‍ നശിച്ചു. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ട്രംപിനെ സേവിക്കാനാവില്ല: രാജിവച്ചൊഴിഞ്ഞ് യുഎസ് അംബാസഡര്‍, പിന്നില്‍ ട്രംപിന്റെ പരാമര്‍ശം!

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തീപടരുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ക്ഷേത്രത്തില്‍ തന്നെയുള്ള സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. മീഞ്ചന്തയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത്ത് കുമാറിന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ സമീപവാസികളുടെ സഹായത്തോടെയാണ് തീയണച്ചത്.

kannanjeri

അത്താഴ പൂജയ്ക്ക് ശേഷം അടച്ചതായിരുന്നു ഈ മുറിയെന്ന് ക്ഷേത്രം ജീവനക്കാര്‍ പറഞ്ഞു. തിടപ്പള്ളിയില്‍ നിന്ന് മുകളിലത്തെ തേങ്ങാക്കൂടയിലേക്ക് തീപ്പൊരി പടര്‍ന്നതാകാം തീപ്പിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, മലബാര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീധരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Fire attack in Kannanchery temple

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്