കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍മ്മം അറിഞ്ഞ് കൊട്ടി കുമ്മനം; ഷാ യുടെ വെല്ലുവിളി ഏറ്റെടുത്ത് ഹീറോയായ പിണറായിക്ക് മറുപടി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയ അമിത് ഷാ നടത്തിയ വെല്ലുവിളി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് കിടിലന്‍ മറുപടിയുമായി കുമ്മനം രാജശേഖരന്‍. വികസനത്തിനും വികസന സംവാദത്തിനും അനുകൂല സാഹചര്യം ഉണ്ടാകണമെങ്കില്‍ ആദ്യം സംഘര്‍ഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം ഇല്ലാതാക്കണമെന്ന് കുമ്മനം പറഞ്ഞു.

ടിപി സെൻകുമാറിന് കിട്ടിയത് 'എട്ടിന്റെ പണി'; നിയമനം തടഞ്ഞു, കേസുകൾ തീരട്ടെയെന്ന് കേന്ദ്രം!
സിപിഎം അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറിയിരുന്നു. പല തവണ സര്‍വകക്ഷി യോഗം വിളിച്ചിട്ടും അക്രമങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് സിപിഎമ്മിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു. അക്രമങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ ബിജെപി ശക്തിപ്രാപിക്കുമെന്ന് വിലയിരുത്തലുകളും ഉയര്‍ന്നിരുന്നു.

വികസനവും സംവാദവും പിന്നെ

വികസനവും സംവാദവും പിന്നെ

വികസനത്തിനും വികസന സംവാദത്തിനും അനുകൂലമായ സാഹചര്യം ഉരുത്തിരിയണമെങ്കില്‍ ആദ്യം അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷം ഒഴിവാക്കണമെന്നാണ് കുമ്മനം പറയുന്നത്. മുഖ്യമന്ത്രിക്കുള്ള മറുപടിയിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്.

 സ്വാഗതാര്‍ഹം

സ്വാഗതാര്‍ഹം

നിര്‍ഭാഗ്യവശാല്‍ വിവാദങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ ആത്മാര്‍ഥതയും ആരോഗ്യകരവുമായ സംവാദത്തിനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെങ്കില്‍ ആ നിലപാട് സ്വാഗതാര്‍ഹമാണെന്ന് കുമ്മനം. രാജ്യമൊട്ടാകെ വികസന സംവാദത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കുമ്മനം.

എത്രമാത്രം സഹകരണം ഉണ്ടാകും

എത്രമാത്രം സഹകരണം ഉണ്ടാകും

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും വികസന കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെങ്കിലും ആരോഗ്യകരമായ ആശയ വിനിമയം തെറ്റല്ലെന്നും കുമ്മനം പറയുന്നു. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ കക്ഷിയില്‍ നിന്ന് എത്രമാത്രം സഹകരണം ഉണ്ടാകും എന്നതാണ് കാതലായ ചോദ്യമെന്നും കുമ്മനം പറയുന്നു.

ക്ഷമ പരീക്ഷിക്കുന്ന നീക്കം

ക്ഷമ പരീക്ഷിക്കുന്ന നീക്കം

ആ ദിശയിലുള്ള ക്രിയാത്മകമായ നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇതു വെറും വാചാടോപമായി മാത്രം അധഃപതിക്കുമെന്ന് അദ്ദേഹം പറയുന്നു. അത് കേരള ജനതയുടെ ക്ഷമ പരീക്ഷിക്കുന്ന നീക്കമാകുമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

പ്രതിസന്ധി സമ്മതിക്കുന്നു

പ്രതിസന്ധി സമ്മതിക്കുന്നു

കേരളം വികസന പ്രതിസന്ധി നേരിടുന്നുവെന്ന വസ്തുത ഏതാനും ദശകങ്ങളായി സംസ്ഥാനം ഭരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും പ്രത്യക്ഷമായും പരോക്ഷമായും പല അവസരങ്ങളിലും സമ്മതിച്ചതാണെന്ന് കുമ്മനം.

പരിഹാരം കേന്ദ്രം

പരിഹാരം കേന്ദ്രം

വര്‍ഷാവര്‍ഷം അവതരിപ്പിക്കപ്പെടുന്ന ബജറ്റ് പ്രസംഗങ്ങള്‍ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക വിഷമവൃത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് കുമ്മനം. പ്രതിസന്ധിക്ക് പരിഹാരമായി പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെയാണ് ഉറ്റുനോക്കുന്നതെന്നും കുമ്മനം.

കടക്കെണി, സാമ്പത്തിക ദുരവസ്ഥ, വികസന സ്തംഭനം

കടക്കെണി, സാമ്പത്തിക ദുരവസ്ഥ, വികസന സ്തംഭനം

സാമ്പത്തിക കെടുകാര്യസ്ഥതയും കര്‍ശന തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്മയും മൂലം കേരളത്തിന്റെ സാമ്പത്തിക ദുരവസ്ഥ തുടരുകയാണെന്ന് കുമ്മനം. കൂടാതെ 1.6 ലക്ഷം കോടി രൂപയുടെ കടക്കെണിയില്‍ വീഴുകയും വികസന സ്തംഭനം ഉണ്ടാവുകയും ചെയ്‌തെന്ന് കുമ്മനം പറയുന്നു.

വിശ്വാസ്യത വീണ്ടെടുക്കണം

വിശ്വാസ്യത വീണ്ടെടുക്കണം

കേരളത്തിന്റെ വിശ്വാസ്യത വീണ്ടെടുത്ത് കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള സത്വര നടപടികളാണ് അടിയന്തരമായി ഉണ്ടാവേണ്ടതെന്നും കുമ്മനം പറയുന്നു.

അമിത്ഷായുടെ വെല്ലുവിളി

അമിത്ഷായുടെ വെല്ലുവിളി


വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌റെയും കാര്യത്തില്‍ തങ്ങളോട്ഏറ്റുമുട്ടാന്‍ തയ്യാറുണ്ടോ എന്നായിരുന്നു അമിത്ഷായുടെ വെല്ലുവിളി. ബിജെപി ജനരക്ഷാ യാത്രയുടെ സമാപനത്തിലാണ് അമിത്ഷാ പിണറായിയെ വെല്ലുവിളിച്ചത്.

സന്തോഷപൂര്‍വം ഏറ്റെടുത്ത്

സന്തോഷപൂര്‍വം ഏറ്റെടുത്ത്

അമിത്ഷാ യുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി പിണറായി വ്യക്തമാക്കിയിരുന്നു. വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് അമിത്ഷാ ആഗ്രഹിക്കുന്നതെങ്കില്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയാണെന്ന് പിണറായി അറിയിക്കുകയായിരുന്നു.


English summary
first ends violence says kummanam to pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X