കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തിനുള്ള ഫോര്‍മാലിന്‍ ഇറച്ചിക്കും മത്സ്യത്തിനും; മലയാളി പണം കൊടുത്ത് അകത്താക്കുന്ന വിഷങ്ങള്‍

  • By Desk
Google Oneindia Malayalam News

പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരേയുള്ള ഭക്ഷണങ്ങളിലൂടെ എന്തൊക്കെ മായങ്ങളാണ് അകത്താക്കുന്നതെന്ന് നമുക്ക് പോലും അറിയില്ല. കാപ്പി പൊടിയില്‍, അച്ചാറില്‍, മത്സ്യത്തില്‍, പാലില്‍ അങ്ങനെ സര്‍വ്വതിലും മായം കലര്‍ന്നിരിക്കുന്നു. മലയാളികളുടെ വര്‍ധിച്ചു വരുന്ന ഉപഭോഗസംസ്‌കാരത്തിന്റെ പാര്‍ശ്വഫലം കൂടിയാണ് ഈ മായം തീറ്റ. ലാഭമോഹകാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒട്ടുമിക്ക കമ്പനികളും ഉല്‍പന്നങ്ങിളില്‍ മായം ചേര്‍ക്കുന്നു.

വലിയ കമ്പനികള്‍ മാത്രമല്ല ഉല്‍പന്നങ്ങളില്‍ മായം ചേര്‍ക്കുന്നു. വീടുകളില്‍ നിന്ന് വില്‍ക്കുന്ന പാലില്‍ ചേര്‍ക്കുന്ന വെള്ളവും മായം തന്നെയാണ്. പലപ്പോഴും ഉല്‍പന്നങ്ങള്‍ കേടുകൂടാതിരിക്കാന്‍ വേണ്ടി മാരക വിഷവസ്തുക്കളാണ് ഉപയോഗിക്കുന്നത്. മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നവരില്‍ അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചേര്‍ക്കുന്ന മായത്തിന്റെ വീര്യവും അനുദിനം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പിടിച്ചെടുത്തത്ത് മൃതദേഹള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങളായിരുന്നു.

ഓപ്പറേഷന്‍

ഓപ്പറേഷന്‍

ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന് പേരിട്ട പരിശോധനയുടെ മൂന്നാംഘട്ടമായിരുന്നു സംസ്ഥാനത്തിന്റെ വിവിധ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ കഴിഞ്ഞ ദിവസം നടന്നത്. പരിശോധനയില്‍ പിടിച്ചെടുത്തത് മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗശൂന്യവുമായ 12,2000 കിലോഗ്രാം മത്സ്യമായിരുന്നു.

പരിശോധന

പരിശോധന

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ ഗ്രാം മത്സ്യത്തില്‍ 63 മില്ലിഗ്രാം എന്ന തോതില്‍ ഫോര്‍മാലിന്‍ കണ്ടെത്തി. അമോണിയ ചേര്‍ത്ത മത്സ്യങ്ങള്‍ മുമ്പ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇത്രയും കൂടിയ അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് മത്സ്യം പിടിച്ചെടുക്കുന്നത് ഇത് ആദ്യമായാണ്.

അമോണിയ

അമോണിയ

മുന്‍ കാലങ്ങളില്‍ മത്സ്യം കേടുകൂടാതിരിക്കാന്‍ അമോണിയയായിരുന്നു ചേര്‍ത്തുകൊണ്ടിരുന്നത്. അമോണിയ ചേര്‍ത്ത മത്സ്യം നാല് ദിവസംവരെയാണ് കേടുകൂടാതിരിക്കുന്നത്. അമോണിയക്ക് വീര്യം പോരാ എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് കച്ചവടക്കാരുടെ കണ്ണ് ഫോര്‍മാലിനിലേക്ക് എത്തുന്നത്. മോര്‍ച്ചറികളില്‍ മൃതദേഹം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍.

ഫോര്‍മാലിന്‍

ഫോര്‍മാലിന്‍

രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. 30 ശതമാന്യം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുക. ഒരു വര്‍ഷത്തോളം വരെ ഫോര്‍മാലിന്‍ ലായനിയില്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഫോര്‍മാല്‍ ഡീഹൈഡ് ഗ്യാസ് വെള്ളത്തില്‍ ലയിപ്പിച്ച് ഉണ്ടാകുകന്ന പദാര്‍ഥമാണ്.

ഉപയോഗം

ഉപയോഗം

അമോണിയ ചേര്‍ത്ത മത്സ്യം നാല് ദിവസമാണ് കേടുകൂടാതിരിക്കുന്നതെങ്കില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം 18 ദിവസം വരെ കേടുകൂടാതിരിക്കും. മൃതദേഹങ്ങള്‍ സുക്ഷിക്കാന്‍ ഉപയോഗിക്കുന്നതിന് പുറമേ ടെക്‌സ്റ്റെല്‍സ്, പ്ലാസ്റ്റിക്, പെയിന്റ് നിര്‍മാണ മേഖലയിലും ഫോര്‍മാലിന്‍ ഉപയോഗിക്കുന്നു.

ഇറച്ചിയില്‍

ഇറച്ചിയില്‍

മത്സ്യത്തിന് പുറമേ പോത്തിറച്ചിയിലും പന്നിയിറച്ചിയിലുമാണ് ഫോര്‍മാലിന്‍ പ്രധാനമായും ചേര്‍ക്കുന്നത്. ഇറച്ചിയില്‍ നിന്നും മത്സ്യങ്ങളില്‍ നിന്നും എത്രകഴുകിയാലും പൂര്‍ണ്ണമായും ഫോര്‍മാലിന്‍ ഒഴിവാക്കാന്‍ പറ്റില്ല. ഇത് കഴിക്കുന്നത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

അര്‍ബുദ,വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാനകാരണം ഭക്ഷ്യവസ്തുക്കളിലെ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടേയും കീടനാശിനികളുടേയം അമിത ഉപയഗമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇറച്ചി വിഭവങ്ങളിലാണ് കൂടുതലായും ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതാണെന്നാണ് ഐഎംഐ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

നടപടി

നടപടി

അമരവിള ചെക്ക് പോസ്റ്റില്‍ നിന്ന് പിടിച്ചെടുത്ത 6000 കിലോഗ്രാം മത്സ്യത്തിലാണ് ഫോര്‍മാലിന്‍ കടന്നതായി കണ്ടെത്തിയത്. ഇതിനുപുറമേ വാളയാറില്‍ നിന്ന് കേടായ 6000 കിലോ മത്സ്യവും പിടിച്ചെടുത്തു. കുടുതല്‍ പരിശോധനക്ക് ശേഷം ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English summary
formalin usage in fishes toxic chemicals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X