ദമ്പതികളെയും മകനേയും ആക്രമിച്ചു!! 4 പേര്‍ അറസ്റ്റില്‍...സിപിഎം നേതാവും സംഘത്തില്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കാസര്‍കോഡ്: ദമ്പതികളെയും മകനെയും ആക്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിനു പിന്നില്‍. നാലംഗ സംഘത്തില്‍ സിപിഎം നേതാവും ഉള്‍പ്പെട്ടിട്ടുണ്ട്.

1

മുളിയാര്‍ മുന്‍ പഞ്ചായത്ത് മെമ്പറും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെങ്കള കെകെ പുറത്തെ സികെ മുനീര്‍ (33), സിപിഎം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ് (31), ആലൂരിലെ ടി എ സൈനുദ്ദീന്‍ (34), ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്കു റിമാന്‍ഡില്‍ വിട്ടു.

2

ദമ്പതികളെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധു തന്നെയാണെന്ന് തെളിഞ്ഞു. പടന്നക്കാട് സ്വദേശി ഇബ്രാഹിം ഹാജിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. അതുകൊണ്ട് അറസ്റ്റ് തല്‍ക്കാലത്തേക്ക് ഒഴിവാക്കിയെന്ന് പോലീസ് പറഞ്ഞു.

3

ഏപ്രില്‍ 18ന് വൈകീട്ട് ഏഴു മണിക്കാണ് കുറ്റിക്കോലിലെ കെ അബ്ദുനാസ്സര്‍ (56), ഭാര്യ ഖൈറുന്നീസ (40), മകന്‍ ഇര്‍ഷാദ് (8) എന്നിവരെ നാലംഗ സംഘം ആക്രമിച്ചത്. നാസറും കുടുംബവും കുറ്റിക്കോല്‍ ടൗണില്‍ നിന്നു തിരിച്ചുപോവുമ്പോഴാണ് വീടിനു സമീപത്തു വച്ചാണ് മുഖംമൂടി ധരിച്ച സംഘം കാര്‍ തടഞ്ഞ് ആക്രമിച്ചത്.

English summary
Police arrested four persons for attacking a family.
Please Wait while comments are loading...