ഗെയിൽ സമരം മറ്റൊരു നന്ദിഗ്രാമായി മാറും-സിപി ചെറിയ മുഹമ്മദ്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര:ഗെയിൽ വിരുദ്ധ സമരക്കാരെ തീവ്രവാദികൾ എന്ന് പറഞ്ഞ് ആക്ഷേപിച്ച സി.പി.എം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ സമരസമിതി ചെയർമാനും ജില്ലാ ലീഗ് സെക്രട്ടറിയുമായ സി.പി ചെറിയമുഹമ്മദ്.

മാഗി ന്യൂഡിൽസ് വീണ്ടും സംശയനിഴലിൽ! അളവിൽ കൂടുതൽ ചാരം ചേർത്തു, 62 ലക്ഷം രൂപ പിഴ...

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ശാഖാ സംഘടനാ ശാക്തീകരണ ക്യാമ്പയിനായ ജനസഭയുടെ മുന്നൊരുക്കം ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിൽ സമരവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സമുദായത്തെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമൂഹമാണെന്ന് പറഞ്ഞ സിപിഎമ്മും കുമ്മനം രാജശേഖരന്റെ പ്രസ്താവനയും വ്യക്തമാക്കുന്നത് സിപിഐ എമ്മിനും ബിജെപിക്കും ഒരേ സ്വരമാണെന്നാണ്.

cpim

നന്ദിഗ്രാം കൊണ്ട് പഠിക്കാത്ത സി.പി.എമ്മിന് ഗെയിൽ സമരം മറ്റൊരു നന്ദിഗ്രാമായി തീരും. സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിന് പകരം ഇരകളുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ തീർപ്പ് കല്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.കെ അസൈനാർ അദ്ധ്യക്ഷത വഹിച്ചു. സിപിഎ അസീസ്, കല്ലൂർ മുഹമ്മദലി, ഒ. മമ്മു, ടികെ ഇബ്രാഹിം, എം.കെ അബ്ദുറഹ്മാൻ, പിടി അഷ്‌റഫ്, കെ കുഞ്ഞലവി, പിടി അഷ്‌റഫ്, ടിപി മുഹമ്മദ്, പിസി മുഹമ്മദ് സിറാജ്, സലിം മിലാസ് സംസാരിച്ചു.

English summary
Gail Strike will be another Nandigram-C P Cherya muhamad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്