കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള എക്സ്പ്രസില്‍ കവര്‍ച്ച!! സിഗ്നല്‍ തകര്‍ത്തും പാളം മുറിച്ചും അട്ടിമറി ശ്രമവും!! പിന്നില്‍?

ഇതേസമയം സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ചയും ഉണ്ടായി. അഞ്ച് യാത്രക്കാരില്‍ നിന്ന് 25.5 പവന്‍ കവര്‍ന്നു.

  • By Gowthamy
Google Oneindia Malayalam News

സേലം: സിഗ്നല്‍ തകര്‍ത്തും പാളത്തില്‍ വിള്ളല്‍ ഉണ്ടാക്കിയും ട്രെയിന്‍ അട്ടിമറിച്ച് വന്‍ കവര്‍ച്ച നടത്തി. ധര്‍മ്മപുരിയിലെ മൊറപ്പൂര്‍ കൊട്ടാംപാടി വനമേഖലയിലാണ് സിഗ്നല്‍ സംവിധാനം തകരാറിലാക്കിയും പാളം മുറിച്ചും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ചെന്നൈ- തിരുവനന്തപുരം മെയില്‍ കടന്നു പോകുന്നതിന് മുമ്പാണ് പാളം മുറിച്ച നിലയില്‍ കണ്ടത്.

ഇതേസമയം സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ചയും ഉണ്ടായി. അഞ്ച് യാത്രക്കാരില്‍ നിന്ന് 25.5 പവന്‍ കവര്‍ന്നു.

train

സേലം സ്റ്റേഷനില്‍ നിന്ന് 60 കി.മീ അകലെ മൊറപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മാവോയിസ്റ്റ് സാന്നിധ്യമുള്ള കൊട്ടാംപാടി വനമേഖലയില്‍ ഞായറാഴ്ച രാത്രി 11.10 ഓടെയായിരുന്നു സംഭവം. സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് മോഷണ ശ്രമം നടന്നത്.

അതേസമയം സിഗ്നല്‍ തകരാര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പാളം മുറിച്ചിരിക്കുന്നതും കണ്ടത്. ഇതോടെയാണ് അട്ടിമറി സാധ്യതയെന്ന് വ്യക്തമനായത്. സിഗ്നല്‍ തകരാറിലാക്കിയതും അട്ടിമറിയുടെ ഭാഗമായിട്ടാണെന്നാണ് വിവരം.

track

ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്ന് യാത്ര ആരംഭിച്ച കേരള എക്‌സ്പ്രസ് രാത്രി പത്ത് മണിയോേടെയാണ് സേലത്ത് എത്തിയത്. ഏതാണ്ട് 11 മണിയോടെയായിരുന്നു ട്രെയിന്‍ മോറപ്പൂര്‍ കടന്നത്. തോട്ടപ്പട്ടി റെയില്‍വെ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് സിഗ്നല്‍ തകരാര്‍ ഉണ്ടായത്.

robbery

ഇതിനിടെയാണ് എസി കോച്ചുകളായ എസ്1, എസ്2, എസ്3 കോച്ചുകളിലെ യാത്രക്കാരെ കൊളളയടിച്ചത്. വാതിലിനടുത്തുള്ള ലോവര്‍ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന അഞ്ചു പോരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. 25. 5 പവന്‍ ഇവര്‍ കവര്‍ന്നു. ഇവിടെ ഉണ്ടായിരുന്നവര്‍ അലാം മുഴക്കിയതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും കവര്‍ച്ചാ സംഘം കാട്ടിനുള്ളിലേക്ക് കടന്നു.

കവര്‍ച്ചാ സംഘം കന്നഡ സംസാരിച്ചിരുന്നുവെന്നാണ് വിവരം. മാവോയിസ്റ്റ് മേഖലയായതിനാല്‍ മാവോയസ്റ്റികളാണോ ഇവരെന്ന സംശയവും ഉണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

English summary
A gang tampered with a signal board and forced the New Delhi-bound Kerala Express to stop before Thottampatti railway station in Dharmapuri district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X