കോഴിക്കോട് ബൈപ്പാസില്‍ കാറുമായി കൂട്ടിയിടിച്ചു ഗ്യാസ് ടാങ്കര്‍ മറിഞ്ഞു!! ബൈപ്പാസ് അടച്ചു!!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് വാതക ടാങ്കര്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. തുടര്‍ന്ന് വാതകച്ചോര്‍ച്ചയുമുണ്ടായി. വാതകം ശ്വസിച്ചതിനെ തുടര്‍ന്നു സമീപവാസികള്‍ക്കു അസ്വസ്ഥകള്‍ അനുഭവപ്പെട്ടിട്ടുണ്ട്.

1

പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് ടാങ്കറിലെ ചോര്‍ച്ചയടച്ചത്. ബൈപ്പാസിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ടാങ്കര്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ബൈപ്പാസ് പോലീസ് പൂര്‍ണമായും അടച്ചു.

2

ബൈപ്പാസില്‍ മൊകവൂരിലാണ് അപകടമുണ്ടായത്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം.

English summary
Gas tanker lorry accident in Kozhikode
Please Wait while comments are loading...