കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ദിവസത്തിനകം കണക്കുകള്‍ ഹാജരാക്കണമെന്ന് നോട്ടീസ്; സ്വര്‍ണവ്യാപാരം പ്രതിസന്ധിയിലെന്ന് വ്യാപാരികള്‍

Google Oneindia Malayalam News

കാസര്‍കോട്: സ്വര്‍ണവ്യാപാരം പ്രതിസന്ധിയിലാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക നിയന്ത്രണവും മൂലം തകര്‍ച്ച നേരിടുന്ന സ്വര്‍ണ വ്യാപാര മേഖലയെ, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയാണെന്നും അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ.. പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ.. പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണ

നികുതി നിര്‍ണ്ണയത്തില്‍ ജി.എസ്.ടി സമ്പ്രദായം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിര്‍ത്തലാക്കിയ വാറ്റ് നിയമത്തിന്റെ പഴുത് ഉപയോഗിച്ചാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണ വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചത്. നികുതി ഒടുക്കിയതില്‍ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വന്‍ തുക പിഴയടക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.

gold

സ്വര്‍ണവ്യാപാരികള്‍ മിക്കവരും കോമ്പൗണ്ട് രീതിയിലാണ് വാറ്റില്‍ നികുതി ഒടുക്കിയത്. കൃത്യമായി നികുതിയടച്ചാല്‍ മറ്റു പരിശോധനകള്‍ ഉണ്ടാവില്ലെന്ന് വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണവ്യാപാരികള്‍ കോമ്പൗണ്ട് സമ്പ്രദായം സ്വീകരിച്ചത്. അത് കൊണ്ട് തന്നെ അതിന് ആധാരമായ കണക്കുകള്‍ സൂക്ഷിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പൊടുന്നനെ പഴയ കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് ഈ മേഖലയെ തകര്‍ക്കാനാണെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഈ അനാവശ്യ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരിം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ജി.വി നാരായണന്‍ പ്രസംഗിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് റോയ് ജോസഫ് സ്വാഗതവും ട്രഷറര്‍ ബി.എം അബ്ദുല്‍ കബീര്‍ നന്ദിയും പറഞ്ഞു.

English summary
gold bussiness is in crisis- accounts should submit within three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X