നിലമ്പൂർ പുഴയിലെ സ്വർണം അരിച്ചെടുക്കൽ, ജനറേറ്ററും പമ്പ് സെറ്റും, വൻ സന്നാഹം, നിരീക്ഷണത്തിന് വനംവകുപ്പ്
മലപ്പുറം: സ്വര്‍ണ വില ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയതോടെ ലോകമെമ്പാടും സ്വര്‍ണ ഖനനക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. പാറമടകളിലും ആളൊഴിഞ്ഞ പറമ്പുകളിലും പുരയിടങ്ങളിലുമെല്ലാം സ്വര്‍ണവും നിധിയും തിരയുന്നവരുടെ എണ്ണം ഏറുകയാണ്. അതിനിടെ കേരളത്തിലെ നിലമ്പൂര്‍ പ്രത്യേക ശ്രദ്ധ നേടിയിരിക്കുകയാണ്.
നിലമ്പൂര്‍ വനമേഖലയിലെ മണ്ണില്‍ സ്വര്‍ണത്തിന്റെ അംശം ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ചാലിയാര്‍ പുഴയുടെ തീരത്ത് മരുത ഭാഗം മുതല്‍ മൊടവണ്ണ വരെയുളള പ്രദേശത്താണ് സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുളളത്. അത് കൊണ്ട് തന്നെ ഇവിടങ്ങളില്‍ നാട്ടുകാര്‍ പുഴയില്‍ ഇറങ്ങി മണല്‍ അരിച്ച് സ്വര്‍ണം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ചിലര്‍ ജനറേറ്ററും പമ്പ് സെറ്റും അടക്കമുളള യന്ത്രസാമഗ്രികളുമായി എത്തിയാണ് സ്വര്‍ണ ഖനനത്തിന് ശ്രമിച്ചത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 7 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

AI generated Image
ഷമീം, ടിസി സുന്ദരന്‍, അഷ്റഫ്, അബ്ദുള്‍ റസാഖ്, അലവിക്കുട്ടി, സക്കീര്‍, പന്താര്‍ ജാബിര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഏഴ് പേരും മമ്പാട് പുള്ളിപ്പാട് സ്വദേശികളാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധനയും അറസ്റ്റും നടന്നത്.
അറസ്റ്റിലായ ഇവര്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നുളള കാര്യം വനംവകുപ്പ് പരിശോധിക്കും. ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണം ശേഖരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വനംവകുപ്പിന്റെ വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. അത് കൊണ്ട് തന്നെ നിലമ്പൂര്‍ വന മേഖലയില്‍ വനംവകുപ്പ് ഇനി മുതല്‍ പ്രത്യേക നിരീക്ഷണം നടത്തും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും












Click it and Unblock the Notifications