സ്വർണ വില 25000 രൂപയ്ക്ക് മുകളിൽ ഇടിയും; കുതിപ്പ് അവസാനിക്കുന്നു..ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല? പ്രവചനം
വലിയ ഏറ്റക്കുറച്ചിലാണ് കേരളത്തിലെ സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. രാവിലേയും ഉച്ചയ്ക്കുമെല്ലാമായി സ്വർണ വില കൂടിയും കുറഞ്ഞും നിൽക്കുകയാണ്. ഇന്നലെ രാവിലെ വിലയിൽ വലിയ വർധനവാണ് ആദ്യം രേഖപ്പെടുത്തിയത്. പവന് ഏകദേശം 605 രൂപ വർധിച്ച് ഗ്രാം വില 14715 രൂപയോളം എത്തി. എന്നാൽ ഉച്ചയ്ക്ക് വില കുറഞ്ഞു. 100 രൂപ ഇടിഞ്ഞ് പവൻ വില 14615 രൂപയായി. പവൻ വില 800 രൂപ കുറഞ്ഞ് 1,16,920 രൂപയും.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 5,090 ഡോളർ വരെ കയറിയതോടെയാണ് കേരളത്തിലും വില വർധിച്ചത്.എന്നാൽ പിന്നീട് ലാഭമെടുപ്പ് ശക്തമായതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. എന്തായാലും വരും ദിവസങ്ങളിലും സ്വർണ വില കുറയുമെന്നാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വില ഇതിനോടകം തന്നെ വലിയ ഉയരങ്ങൾ കീഴടക്കിയ സാഹചര്യത്തിൽ ഇനി വിലയിടിയുമെന്നാണ് ബ്ലൂംബെർഗ് ഇൻ്റലിജൻസിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ മൈക്ക് മക്ഗ്ലോൺ പ്രവചിക്കുന്നത്. സ്വർണവില ഔൺസിന് 6,000 ഡോളറിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എന്നാൽ ഔൺസിന് 4,000 ഡോളറിൽ പിന്തുണ നിലനിൽക്കാനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹത്തിൻ്റെ വിലയിരുത്തുന്നു. വെള്ളിയുടെ വില ഔൺസിന് 50 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്നും മക്ഗ്ലോൺ സൂചിപ്പിച്ചു. 'ജനുവരിയിൽ സ്വർണവും വെള്ളിയും അതിവേഗം കുതിച്ചുയർന്നു. 2026 ഒരു തകർച്ചയുടെ വർഷമായിരിക്കുമെന്നതിൻ്റെ സൂചനയാണ്', മക്ഗ്ലോൺ വ്യക്തമാക്കി. വിലയുടെ മുന്നേറ്റം 6,000 വരെ ഉയർത്തിയേക്കാമെങ്കിലും 4,000 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കാം',അദ്ദേഹം പറഞ്ഞു.
" സ്വർണ്ണത്തിന് ഈ നിലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത വിധം മാതൃകാപരമായ മാറ്റം വേണ്ടിവന്നേക്കാം. വിലകൾ ഇത്ര വേഗത്തിലും ഇത്ര കൂടുതലായും ഉയരുമ്പോൾ, അതിന് പിന്നിലെ അടിസ്ഥാന കാരണങ്ങൾ വേഗത്തിൽ മാറാം. ഇപ്പോഴത്തെ അവസ്ഥയിൽ സ്വർണവില അതിരുകടന്ന രീതിയിൽ ഉയർന്നതിനാൽ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യം കാണുന്നില്ല. ഇപ്പോൾ സ്വർണവില പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. 1971-ൽ അമേരിക്ക ഗോൾഡ് സ്റ്റാൻഡേഡ് ഉപേക്ഷിച്ചതിന് ശേഷം ഇത്ര കുറഞ്ഞ പണപ്പെരുപ്പത്തിനിടയിൽ സ്വർണം ഇത്ര ഉയർന്നിട്ടില്ല. സ്വർണം കുത്തനെ ഉയർന്നതുപോലെ പണപ്പെരുപ്പവും ഉയരുമോ, അല്ലെങ്കിൽ പണപ്പെരുപ്പം കഴിഞ്ഞ് സാധാരണ സംഭവിക്കുന്ന വിലക്കുറവ് (ഡിഫ്ലേഷൻ ) സ്വർണത്തിന് ഉണ്ടാകുമോയെന്നതാണ് ചോദ്യം, ഞങ്ങൾ കരുതുന്നത് രണ്ടാമത്തേതാണ് - പണപ്പെരുപ്പം കൂടില്ല, വിലകൾ കുറയും', അദ്ദേഹം വ്യക്തമാക്കി.
സ്വർണവില ഇപ്പോൾ കൂടുതലായിരിക്കാം. എങ്കിലും നിക്ഷേപ പോർട്ട്ഫോളിയോയിലൊരു ബാലൻസ് നൽകാൻ സ്വർണം ഇപ്പോഴും പ്രയോജനപ്പെടുമെന്നും മക്ഗ്ലോൺ അഭിപ്രായപ്പെട്ടു. ഓഹരി വിപണിയുമായി (S&P 500) താരതമ്യം ചെയ്യുമ്പോൾ സ്വർണം ഇപ്പോഴും ശക്തമായ നിലയിലാണ്. 2011-ൽ സ്വർണവില ഏറ്റവും ഉയർന്നപ്പോൾ, ഗോൾഡ്-ഓഹരി വിപണി അനുപാതം ഏകദേശം 1.7 ആയിരുന്നു. എന്നാൽ ഫെബ്രുവരി 3-ന് അത് 0.71 മാത്രമാണ്. അതായത് അന്നത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയിലും കുറവ്. ഇനി ഓഹരി വിപണിയിൽ വീണ്ടും ഒരു കുതിപ്പുണ്ടായാൽ സ്വർണവിലക്ക് ഇടിവ് ഉണ്ടാകാം' അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ സ്വർണ വില
ആഗോള ഔണ്‍സ് വില 5,030 ഡോളർ ആകുമ്പോൾ നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 1,16,920 രൂപയാണ്. അപ്പോൾ 4000 ഡോളർ ഔണ്‍സിന് ആകുമ്പോൾ കേരളത്തിൽ വില മൂക്കും കുത്തി താഴേക്ക് വീഴും. അതായത് ഏകദേശം 92,000 രൂപയോളം. വാങ്ങാൻ നിൽക്കുന്നവർ അൽപം ക്ഷമിച്ചാൽ കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാം.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications