സ്വർണ വില കത്തുന്നു'; അഡ്വാൻസ് ബുക്കിംഗും ചിലവേറും..ഇനി ഇത്ര തുക നൽകാതെ സ്വർണം ബുക്ക് ചെയ്യാനാകില്ല
സ്വർണ വില നോക്കി അമ്പരന്ന് നിൽക്കുകയാണ് ആഭരണപ്രേമികൾ. ഇന്ന് അൽപം വില കുറഞ്ഞെങ്കിലും പവന് 1.24 ലക്ഷം എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായാൽ സ്വർണ വില വലിയ കുതിപ്പ് നടത്തുമെന്നാണ് പ്രവചനങ്ങൾ.
വിലയിലെ കുതിപ്പ് തുടർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ എത്തുന്നവരാണ് അക്ഷരാർത്ഥത്തിൽ പെട്ടിരിക്കുന്നത്. മുൻപ് മുൻകൂട്ടി ബുക്ക് ചെയ്ത് സ്വർണം വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നു. 10 മുതൽ 20 ശതമാനം വരെ തുക നൽകി ബുക്ക് ചെയ്യുന്നതായിരുന്നു രീതി. ബുക്ക് ചെയ്യുന്ന ദിവസത്തെ തുകയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാം എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ അല്ലെങ്കിൽ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ്, ആ തുകയ്ക്ക് ഉപഭോക്താവിന് സ്വർണം വാങ്ങാൻ സാധിക്കും.

സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു ഇത്. എന്നാൽ വില ഉയർന്നതോടെ പല ജ്വല്ലറികളും മുൻകൂർ ബുക്കിംഗ് ഒഴിവാക്കി. ബുക്കിംഗ് ദിവസവും ഡെലിവറിയും തമ്മിലുള്ള കാലയളവിൽ പലപ്പോഴും വലിയ ചാഞ്ചാട്ടമാണ് വിലയിൽ ഉണ്ടാകുന്നതെന്നും തങ്ങളെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണെന്നുമാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടിയത്.
ഇപ്പോഴിതാ ബുക്കിംഗ് സംബന്ധിച്ച് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് അസോസിയേഷനുകൾ. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% 30 ദിവസത്തേക്ക് എന്ന രീതിയിൽ നടപ്പിൽ വരുത്താനാണ് പുതിയ നീക്കം. സ്വർണ്ണ വില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുന്ന സാഹചര്യത്തിൽ വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും അസോസിയേഷനുകൾ വ്യക്തമാക്കി. ഒരു പവൻ സ്വർണത്തിന് ഇപ്പോൾ 1.24 ലക്ഷം രൂപയാണ്. 30 ശതമാനം അഡ്വാൻസ് ആയി നൽകുമ്പോൾ 37500 രൂപ നൽകേണ്ടി വരും.
സ്വർണ വില ഇനിയും ഉയരും
ആഗോള വിപണിയിൽ സ്വർണം കുതിക്കുന്നതാണ് കേരളത്തിലെ വിലയേയും സ്വാധീനിക്കുന്നത്. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം ഒണ്‍സിന് 5200 ഡോളറിന് തൊട്ടുമുകളിലാണ് വ്യാപാരം നടക്കുന്നത്. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായാൽ സമീപഭാവിയിൽ ഔണ്‍സ് വില 5,500 ഡോളർ മറികടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്., ഗൾഫ് സംഘർഷങ്ങൾ രൂക്ഷമായാൽ 5,600 ഡോളറിന് അടുത്തുള്ള പുതിയ ഉയരം ഭേദിക്കുമെന്നും പ്രവചനങ്ങളുണ്ട്.
ജെ.പി. മോർഗൻ വർഷാവസാനത്തോടെ 6,300 ഡോളറും (നാലാം പാദത്തിൽ ശരാശരി 5,055 ഡോളർ), ഗോൾഡ്മാൻ സാക്സ് 5,400 ഡോളറായും യൂബിഎസ് 6,200 ഡോളർ വരെയും പ്രതീക്ഷിക്കുന്നു. കോയിൻകോഡെക്സ് കൂടുതൽ ശക്തമായ പ്രവചനങ്ങളാണ് നടത്തുന്നത്. സാങ്കേതിക മാതൃകകളെയും ചരിത്രപരമായ ബുള്ളിഷ് പാറ്റേണുകളെയും അടിസ്ഥാനമാക്കി 2026 അവസാനത്തോടെ 11,348 ഡോളർ വരെ വില എത്താമെന്ന് അവരുടെ പ്രവചനം. ബിഎംഒ കാപ്പിറ്റൽ മാർക്കറ്റ്സ്, വെൽസ് ഫാർഗോ തുടങ്ങിയവ 6,000 നും 6,350 ഡോളറിനും ഇടയിലാണ് പ്രവചിക്കുന്നത്. .
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications