സ്വര്‍ണം ഇടിഞ്ഞുവീണു; വിലയില്‍ വന്‍ കുറവ്, ഒരു ലക്ഷം തൊടാതെ തിരിച്ചിറങ്ങി സ്വര്‍ണവില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ കൂടിയ വില ഒരു ലക്ഷം കടക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്ന് താഴോട്ട് വരികയും ആയിരത്തിലധികം രൂപയുടെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുപാതികമായ ഇടിവാണ് ഇന്ന് കേരളത്തിലും സംഭവിച്ചിരിക്കുന്നത്.
ഇന്നലെ രണ്ട് നേരം വിലയില്‍ മാറ്റം വന്നിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 120 രൂപയാണ് ഒരു ഗ്രാമിന് വര്‍ധിച്ചത്. പവന് 960 രൂപയും. എന്നാല്‍ ഇതിനേക്കാള്‍ വലിയ ഇടിവ് ഇന്നുണ്ടായി. എങ്കിലും രൂപയുടെ മൂല്യം താഴ്ന്നു നില്ക്കുന്നതും ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ധാരണയിലെത്താത്തതും ആശങ്കയായി തുടരുന്നു. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപയാണ് കുറഞ്ഞത്. പവന് 1120 രൂപയും. അതായത്, ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 12270 രൂപയും പവന് 98160 രൂപയുമാണ് വില. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10090 രൂപയും പവന് 80720 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 7860 രൂപയും പവന് 62880 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5070 രൂപയും പവന് 40560 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 198 രൂപയും പത്ത് ഗ്രാമിന് 1980 രൂപയുമാണ് വില.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4350 വരെ എത്തിയിരുന്നു എങ്കിലും പിന്നീട് കുറഞ്ഞു. ഇന്ന് 4290 ഡോളറാണ് വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ കേരളത്തിലെ സ്വര്‍ണവിലയും മാറും. യുക്രൈന് യുദ്ധത്തിന് വിരാമമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതാണ് സ്വര്‍ണവിലയില്‍ കുറവ് വരാന്‍ കാരണം.
രൂപ ഇടിഞ്ഞത് തിരിച്ചടിയായി
ഡോളര്‍ സൂചിക ഇടിഞ്ഞു നില്‍ക്കുകയാണ്. 98.28 എന്ന നിരക്കിലാണ് സൂചിക. ഡോളറിനെതിരെ 90.81 ആയി ഇടിഞ്ഞിരിക്കുകയാണ് രൂപ. വൈകാതെ 91ലേക്ക് കൂപ്പുകുത്തും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷ. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി വലിയ പ്രതിസന്ധി നേരിടും. അതേസമയം, രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയില്‍ കുറവ് വരികയും കയറ്റുമതി കൂടുകയും ചെയ്തുവെന്നാണ് പുതിയ വിവരം.
ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 94920 രൂപയും കൂടിയ വില 99280 രൂപയുമായുമാണ്. 4000ത്തില്‍ അധികം രൂപ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ വിലക്കുറവില്‍ ആശ്വസിക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് സമയവും വില ഉയരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ താല്പ്പര്യപ്പെടുന്നവര് അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്.
കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി കുറയാന്‍ ഇടയാക്കും. സാമ്പത്തിക ഭദ്രത കെട്ടുറപ്പുള്ളതാകാന്‍ ഇത് സഹായിക്കും. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയാന്‍ കാരണമായിട്ടുണ്ട്. ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.08 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്ക്കുമ്പോള് 97000 രൂപ കിട്ടുമെന്നാണ് വിവരം.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications