സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു; ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്, നാല് പേര്‍ക്ക് വെട്ടേറ്റു
കൊച്ചി: സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു. ഇതുവരെയായി സംസ്ഥാനത്തെങ്ങും നിരവധി ഗുണ്ടാ അക്രമങ്ങള്‍ നടന്ന് കഴിഞ്ഞു. ഇന്നലെ എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണത്തില്‍ നാല് പേര്‍ക്കാണ് വെട്ടേറ്റത്. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്.ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് നാട്ടുകാര്‍ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം വൈകിട്ട് ഗുണ്ടാസംഘം എത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്കി ഹര്ഭജന് സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടാ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാന്‍ കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം. കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണിപ്പോള്‍. തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി തിരുവനന്തപുരത്ത് മാത്രം പിടിക്കപ്പെട്ട കേസുകള്‍ നിരവധിയാണ്. 22 ഗുണ്ടാ അക്രമങ്ങളാണ് തിരുവനന്തപുരത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഗുണ്ടകള്‍ തമ്മലുള്ള കുടിപ്പകയും ലഹരി ഉപയോഗവുമാണ് ഇത്രയും പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പുത്തന്‍ തോപ്പില്‍ കോഴിക്കട ഉടമയെ ഗുണ്ടാ സംഘം മര്‍ദ്ദിച്ച് അവശനാക്കി .ഹസന്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥിരം കുറ്റവാളികളായ രാജേഷ്, സച്ചു, അപ്പുക്കുട്ടന്‍ എന്നിവരാണ് അക്രമം നടത്തിയിരുന്നത്. കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്കും മര്‍ദ്ദനമേറ്റു. ഇറച്ചിക്കടയിലെ വെട്ടുകത്തിയുമായി രക്ഷപ്പെട്ട സംഘം വഴിയരികില്‍ നിന്ന പലരേയും ആക്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.
ജെയിംസ് വെബ് ടെലിസ്കോപ് യാത്ര തിരിച്ചു; പ്രപഞ്ച രഹസ്യങ്ങള്‍ തേടി, വിക്ഷേപണം വിജയം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗുണ്ടകള്‍ അഴിഞ്ഞാട്ടമാണ് നടത്തിയത്. ഈ സംഭവമാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഒടുവിലത്തെ സംഭവം. പിഎംജി ജംഗ്ഷനില്‍ ബഹളമുണ്ടാക്കിയ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതികളായവരെയാണ് പൊലീസ് പിടികൂടിയത്. പൈലി, കണ്ണപ്പന്‍ രതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പിടിയിലായത്.
രാത്രി 9.30 ഓടെയാണ് തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ ഒമിനി വാനിലെത്തിയ അഞ്ചംഗ സംഘം മറ്റൊരു വണ്ടിയില്‍ ഇടിക്കുകയും ഇടിച്ച വാഹനത്തിലെ യാത്രക്കാരോട് ഒമിനി വാനിലെത്തിയ സംഘം ദേഷ്യപ്പെടുകയും കയര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ 14 വയസ് കാരന്‍ ഉള്‍പ്പെടെയുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇവരെല്ലാവരും ലഹരിക്കടിമകളാണെന്നും. ഇവരുടെ പക്കല്‍ നിന്നും ലഹരി പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
രാജഭരണം ഇതിലും എത്രയോ ഭേദമായിരുന്നു, ബിജെപിക്കെതിരെ വാളെടുത്ത് ഗുലാം നബി ആസാദ്
തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയുള്ള ബഹളം ഉണ്ടാകുകയും ഗതാഗതം തടസപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തുകുയും ഇവരെ പിടികൂടികയുമായിരുന്നു. തുടര്‍ന്നാണ് ഒമിനി വാനിലെത്തിയ അഞ്ചംഗ സംഘം ഗുണ്ടാ സംഘമാണെന്ന് പൊലീസ് അറിയിച്ചത്. പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും കഞ്ചാവും മദ്യ കുപ്പികളും പിടിച്ചെടുത്തിരുന്നു. ഇവര്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനമുള്‍പ്പെടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഗുണ്ടകളുടെ അക്രമണം കാരണം ജനങ്ങളെല്ലാം ഭയത്തോടെയാണ് കഴിയുന്നത്. ഇതിനിടെ ഗുണ്ടകളുടെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന ആക്ഷേപവും നാട്ടുകാരില്‍ നിന്നും ഉയരുന്നുണ്ട്.