കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറുടെ നയപ്രഖ്യാപനം വേണ്ടി വരും; പ്രസംഗം തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണറുമായുള്ള പോരാട്ടം തുടരുന്നതിനിടെ വീണ്ടും അയഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. നയപ്രഖ്യാപനത്തിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഗവര്‍ണറുടെ പ്രസംഗം തയ്യാറാക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഈ പ്രസംഗം ബജറ്റിന് മുമ്പുണ്ടായില്ലെങ്കിലും അതിന് ശേഷം വേണ്ടി വരും. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല.

1

നിലവില്‍ സഭാ സമ്മേളനം പിരിയാനും തീരുമാനിച്ചിട്ടില്ല. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അത് മാത്രമല്ല,

ഗവര്‍ണറുമായി അനുനയത്തിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇത് സാധ്യമാണോയെന്ന അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനമുണ്ടാക്കുക. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം ചേരുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.

കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ തലേന്ന് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇത് ആവര്‍ത്തിക്കാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ കരുതുന്നു. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാര്‍ശ ചെയ്യാത്ത സാഹചര്യത്തില്‍, പിന്നീട് സഭാ സമ്മേളനം നടത്താനും അതിന്റെ തുടര്‍ച്ചയായി കാണാം.

അതേസമയം തല്‍ക്കാലത്തേക്ക് ഗവര്‍ണറെ പരിപാടികളില്‍ നിന്ന് സര്‍ക്കാരിന് മാറ്റി നിര്‍ത്താം. എന്നാല്‍ സ്ഥിരമായി മാറ്റിനിര്‍ത്താനാവില്ല. അതുകൊണ്ട് തല്‍ക്കാലം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സഭ എപ്പോള്‍ ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപനം വേണ്ടി വരും. ഇതാണ് സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ക്ക് അനുകൂലമാകാന്‍ കാരണം.

ഈ സമ്മേളന കാലയളവില്‍ ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ബില്‍ ഈ സമ്മേളന കാലയളവില്‍ പാസായിരുന്നു. കഴിഞ്ഞ സമ്മേളനം പിരിഞ്ഞെങ്കിലും, അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനാവും. പക്ഷേ ബജറ്റ് സമ്മേളനം പിരിഞ്ഞ് അടുത്ത സമ്മേളനം ചേരുമ്പോള്‍ അത് പുതിയ സഭയുടെ നിയമപ്രകാരം നടത്തണം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടിയും വരും.

English summary
government asks to prepare governor's policy announcement speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X