കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡാനന്തര ചികിത്സ: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കണം; ഉത്തരവ് പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡാനന്തര ചികിത്സയ്ക്ക് പുതിയ നിർദേശങ്ങളുമായി കേരള സർക്കാർ. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ചികിത്സയ്ക്ക് പണം നല്‍കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവിലെ നിർദേശം. പോസ്റ്റ് കൊവിഡ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരിൽ നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്‍റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക. സംസ്ഥാന ആരോഗ്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

താലിബാൻ മെയ്ഡ് 'പൊളിറ്റിക്കൽ വെപ്പൺ'! അഫ്ഗാനിൽ പയറ്റിയ പുതുതന്ത്രം... നഷ്ടമില്ലാതെ ലാഭം മാത്രം കൊയ്ത യുദ്ധംതാലിബാൻ മെയ്ഡ് 'പൊളിറ്റിക്കൽ വെപ്പൺ'! അഫ്ഗാനിൽ പയറ്റിയ പുതുതന്ത്രം... നഷ്ടമില്ലാതെ ലാഭം മാത്രം കൊയ്ത യുദ്ധം

കൊവിഡ് രോഗമുക്തി നേടിയ ശേഷവും ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ഉള്ള സർക്കാർ ആശുപത്രികളിലാണ് സർക്കാർ കൊവിഡാനന്തര ക്ലിനിക്കുകൾ ഒരുക്കിയിരിക്കുന്നത്. താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്ത് വരുന്ന കൊവിഡ് രോഗികളെയായിരിക്കും ഇവിടെ പരിശോധിക്കുക. കൊവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ എത്തി പരിശോധന നടത്തുകയും വേണം. ഇവരിൽത്തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ആശുപത്രികളിൽ ചികിത്സ നൽകണം എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നിർദേശിച്ചിരുന്നത്.

ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്

 covid-162922

ഇതിന് പുറമേ വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.. ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വാക്‌സിന്‍ വിതരണം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോവിഡ് അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ കൊവിഡ് വാക്സിനേഷനിടെ ഇത്തരത്തിലൊരു സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇക്കാര്യം എടുത്ത് പരാമർശിച്ചിട്ടുള്ളത്.

വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്‌സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്

അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ് റസ്‌പോണ്‍സ് ടീമുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ടെലി മെഡിസിന്‍ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 124 പേര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
Don't ask for RTPCR from vaccinated people | Oneindia Malayalam

English summary
Government set fees for treatment in government post covid clinics in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X