കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27വര്‍ഷമായി ഏക്കര്‍കണക്കിന് സ്ഥലത്ത് തേനീച്ച കൃഷിചെയ്ത വിജയ തിളക്കത്തില്‍ ഹമീദ്

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: തേനിച്ച കൃഷിയില്‍ തന്റെ വിജയഗാഥ തുടരുകയാണ് ഓര്‍ക്കിഡ് തേനീച്ച വളര്‍ത്തു കേന്ദ്രത്തിലൂടെ ഹമീദ്. ഈ വര്‍ഷവും മികച്ച ലാഭമാണ് ഹമീദ് തന്റെ ഓര്‍ക്കിഡ് തേനീലൂടെ നേടിയത്.

ഇരുപത്തിയേഴ് വര്‍ഷങ്ങളായി പരിശുദ്ധിയുടെയും ഐശ്വര്യത്തിന്റയും സകല മേന്മയും ഉള്‍ക്കൊണ്ട തേനിച്ച കൃഷിയില്‍ സജീവമായ ഹമീദിന് നൂറോളം വലിയ തേനീച്ച പെട്ടികളും അമ്പതോളം ചെറിയ തേന്‍ പെട്ടികളും സ്വന്തമായുണ്ട്. മറ്റൊരാളുടെ മൂന്ന് ഏക്കറില്‍ അമ്പതോളം പെട്ടികളും ഒന്നര ഏക്കറില്‍ ഇരുപത്തഞ്ചോളം പെട്ടിയും സ്ഥാപിച്ചാണ് ഹമീദിന്റെ തേനിച്ച കൃഷി. ഒരു വര്‍ഷം ഏകദേശം ഒരു വലിയതേനിച്ച പെട്ടികളില്‍ നിന്ന് 120 ലിറ്റര്‍ തേന്‍ ലഭിക്കും. എന്നാല്‍ ഔഷധ ഗുണമുള്ള ചെറുതേനിന് വില അല്‍പ്പം കൂടുതലാണ്. ചെറുതേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നത് ഔഷധ സസ്യങ്ങളായ ബ്രഹ്മി, തുളസി, കുറുന്തോട്ടി, തുമ്പപ്പൂ എന്നിവയില്‍ നിന്നാണ്.

honey

പൂക്കോട്ടൂര്‍ കൃഷിഭവനിലെ ആത്മ പദ്ധതിയില്‍ ഉള്‍പ്പെട്ട ഹമീദിന്റെ തേനിച്ച കൃഷി നാട്ടില്‍ മൊത്തം വ്യാപിപ്പിക്കാന്‍ നാട്ടുകാരുടെ തിരക്കാണ്. തെങ്ങിന്‍ തോപ്പുകളിലും പച്ചക്കറി കൃഷിയിടങ്ങളിലും ചാമ്പ മര ത്തോട്ടങ്ങളിലും 35 % പരാഗണത്തിന് സഹായിക്കുന്ന തേനീച്ച പെട്ടികള്‍ സ്ഥാപിക്കാന്‍ എല്ലാവരുടെയും പിന്തുണ കൂടെയുണ്ട് ഹമീദിന്.

ഏത് രോഗാവസ്ഥയിലും തേന്‍ സേവിക്കാമെന്നും രക്തത്തിന്റെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും രക്തശുദ്ധീകരണത്തിനും തേനിന് കഴിയാമെന്നതും തേനിന്റെ ആവശ്യകത ദിനം പ്രതി വര്‍ദ്ധിപ്പിക്കുകയാണ്. കൂടാതെ തേനിന്റെ ഔഷധ ഗുണങ്ങളും കൂടുതലാണ്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും തീ പൊളളലേറ്റാലും തുടങ്ങി ഒത്തിരി രോഗങ്ങള്‍ക്ക് തേന്‍ ഒരു പ്രതിവിധിയാണ്. അറവങ്കര സ്വദേശിയായ ഹമീദിന്റെ ഓര്‍ക്കിഡ് തേനീച്ച വളര്‍ത്തു കേന്ദ്രം മറ്റു കര്‍ഷകര്‍ക്ക് തേനീച്ച അടങ്ങിയ പെട്ടികളും മറ്റു ഉപകരണങ്ങളും നല്‍കുന്നുണ്ട്. കൂടാതെ തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനവും നല്‍കുന്നുണ്ട്. കുറേ പേര്‍ക്ക് ഇതിനോടകം പരിശീലനം കൊടുത്ത ഹമീദിനോടൊപ്പം

ഭാര്യ ഷെരീഫയും മക്കളായ ആഷിഖും ജൗഹറും എല്ലാ സമയം തേനീച്ച കൃഷിയിലെ സഹായികളായി എപ്പോഴും കൂടെയുണ്ട്.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന - വിപണനമേളയിലും തന്റെ ഓര്‍ക്കിഡ് തേനുകളും തേനീച്ച കൃഷിയുടെ മാതൃകകളും കൊണ്ട് ഹമീദ് സജീവമാണ്.

മേളയില്‍ ഹമീദിന്റെ ഓര്‍ക്കിഡ് തേനിന് ആവശ്യക്കാരെറേയാണ്.തേനീച്ച കൃഷി സംശയങ്ങള്‍ക്ക് 9747 786425 .

English summary
hameed with his honeybee cultivation in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X